അതി വിചിത്രമായൊരു സംഭവമാണ് അമേരിക്കയിൽ കുറച്ച് ദിവസങ്ങളായി റിപ്പോർട്ട് ചെയ്യുന്നത്. ഇല്ലിനോയിസിലെയും, മിഷിഗണിലെയും അടക്കം കാടുകളിൽ മാനുകൾ കോവിഡ് പോസിറ്റീവാകുന്നു. ന്യൂയോർക്ക്, പെൻസിൽവാനിയ, അയോവ, ഒഹായോ എന്നിവിടങ്ങളിൽ നൂറുകണക്കിന് മൃഗങ്ങൾ ഇതിനോടകം കോവിഡ് പോസിറ്റീവായിട്ടുണ്ട്.
പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ അയോവയുടെ വിവിധ ഭാഗങ്ങളിൽ സാമ്പിൾ എടുത്ത വൈറ്റ് ടെയിൽ ഡിയറുകളിൽ 80 ശതമാനവും SARS-CoV-2 പോസിറ്റീവായതായി കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തിലുള്ള രോഗ പകർച്ച് അധികൃതരെ പേടിപ്പിക്കുന്നുണ്ട്. മൃഗങ്ങൾക്കും രോഗം പകർന്നാൽ പ്രശ്നം നിയന്ത്രിക്കാനാവാത്ത വിധമാകും.
ALSO READ: Omicron | ഒമിക്രോൺ വ്യാപനം; മുംബൈയിൽ കർശന നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ
എത്രയും പെട്ടെന്ന് മൃഗങ്ങൾക്കായി നിരീക്ഷണ സംവിധാനങ്ങൾ ഉണ്ടാക്കുകയാണ് അധികൃതരുടെ ലക്ഷ്യം ഇതിനായുള്ള പ്രവർത്തനങ്ങളാണ് ഒരു ഭാഗത്ത് നടക്കുന്നത്. അതേസമയം മാനുകളിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകർന്നിട്ടില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ.
ഇൻഫെക്റ്റഡായ വെള്ളം കുടിച്ചതോ, ഭക്ഷണ സാധനങ്ങൾ കഴിച്ചതോ ആവാം രോഗ പകർച്ചക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം ഇതിൽ സ്ഥിരീകരണമില്ല. അതിനിടയിൽ ഏകദേശം 30 ദശലക്ഷത്തോളം അമേരിക്കൻ ജനതത കോവിഡ് രോഗബാധിതരാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...