ബ്രിട്ടനിൽ ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ ഇല്ല. രാജ്യത്ത് ഇനി മാസ്ക് നിർബന്ധമല്ല. നിശാക്ലബ്ബുകളിലേക്കും മറ്റ് വലിയ വേദികളിലേക്കും പ്രവേശിക്കുന്നതിന് കോവിഡ് പാസുകൾ വേണമെന്ന നിയമവും റദ്ദാക്കി. ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിനെ തുടർന്ന് ഗുരുതരമായ രോഗങ്ങളും കോവിഡ് ആശുപത്രിവാസവും കുറഞ്ഞതിനാലാണ് ബ്രിട്ടീഷ് സർക്കാർ നിയന്ത്രണങ്ങൾ നീക്കിയത്.
വർക്ക് ഫ്രം ഹോമും ക്ലാസ് മുറികളിൽ മാസ്ക് ധരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശവും സർക്കാർ കഴിഞ്ഞ ആഴ്ച നീക്കിയിരുന്നു. "പ്ലാൻ ബി" എന്ന് വിളിക്കപ്പെടുന്ന നടപടികൾ ഡിസംബർ ആദ്യം ഒമിക്രോൺ വ്യാപനം തടയുന്നതിനും ബൂസ്റ്റർ ഡോസ് എടുക്കാൻ ആളുകൾക്ക് സമയം അനുവദിക്കുന്നതിനുമാണ്.
Also Read: Covid19: അടുത്ത ആഴ്ച മുതൽ ബ്രിട്ടനിൽ കോവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കും: ബോറിസ് ജോൺസൺ
സർക്കാരിന്റെ വാക്‌സിൻ റോളൗട്ട്, ടെസ്റ്റിംഗ്, ആൻറിവൈറൽ ചികിത്സകളുടെ വികസനം എന്നിവയിലൂടെ യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ പ്രതിരോധം തീർക്കാൻ രാജ്യത്തിന് ആയിട്ടുണ്ടെന്നും അതിനാൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഇത് സഹായിക്കുന്നുവെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിച്ചെങ്കിലും ഈ വൈറസ് ഇല്ലാതാകുന്നില്ലെന്ന ബോധ്യം ഉണ്ടാവണമെന്നും ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും രാജ്യത്തുടനീളം കുട്ടികളിലും പ്രായമായവരിലും ഒമിക്രോൺ വ്യാപകമാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. യുകെയിൽ 12 വയസ്സിന് മുകളിലുള്ളവരിൽ 84 ശതമാനം പേർക്കും രണ്ടാമത്തെ വാക്‌സിൻ ഡോസ് ലഭിച്ചിട്ടുണ്ടെന്നും അർഹരായവരിൽ 81 ശതമാനം പേർക്ക് ബൂസ്റ്റർ ഷോട്ട് ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ആശുപത്രി പ്രവേശനവും തീവ്രപരിചരണ വിഭാഗത്തിലുള്ള ആളുകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. കൂടാതെ പുതുവർഷത്തിൽ പ്രതിദിനം 2 ലക്ഷം എന്ന കണക്കിൽ നിന്ന് 1 ലക്ഷത്തിൽ താഴെ പ്രതിദിന കേസുകൾ എന്ന നിലയിലേക്ക് ആയിട്ടുണ്ട്. സർക്കാർ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെടുമെന്നാണ് ചില കട ഉടമകളും പൊതുഗതാഗത ഓപ്പറേറ്റർമാരും പറയുന്നത്.
അതേസമയം തലസ്ഥാനത്ത് ബസുകളിലും സബ്‌വേ ട്രെയിനുകളിലും മാസ്ക് ധരിക്കുന്നത് ഇപ്പോഴും ആവശ്യമാണെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ പറഞ്ഞു. രോഗം ബാധിച്ചവർ 5 ദിവസം സ്വയം ക്വാറന്റൈനിൽ പോകണമെന്ന നിർദേശവും ഉടൻ നീക്കുമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. രോഗബാധിതർക്ക് ജാഗ്രത പാലിക്കാനുള്ള ഉപദേശവും മാർഗ്ഗനിർദ്ദേശവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: Omicron Death| ആദ്യത്തെ ഒമിക്രോൺ മരണം ബ്രിട്ടനിൽ, സ്ഥിരീകരിച്ച് പ്രധാനമന്ത്രി
കോവിഡ് -19 നെ ഇൻഫ്ലുവൻസ പോലെ കൈകാര്യം ചെയ്യുന്ന ദീർഘകാല, പോസ്റ്റ്-പാൻഡെമിക് തന്ത്രം ആസൂത്രണം ചെയ്യുകയാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. സ്വന്തം പൊതുജനാരോഗ്യ നിയമങ്ങൾ ഉണ്ടാക്കുന്ന സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവയും സമാനമായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...