ന്യൂഡൽഹി: യുഎസ് എഫ്-22 യുദ്ധവിമാനം ‘അജ്ഞാത വസ്തുവിനെ’ വെടിവച്ചിട്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. "അജ്ഞാത വസ്തു" യുകോണിന് മുകളിലൂടെ പറന്നതായി ട്രൂഡോ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് ‘അജ്ഞാത വസ്തുവിനെ’ വെടിവച്ചിട്ടു. “കനേഡിയൻ വ്യോമാതിർത്തി ലംഘിച്ച ഒരു ‘അജ്ഞാത വസ്തുവിനെ’ താഴെയിറക്കാൻ ഉത്തരവിട്ടു. യുഎസ് എഫ് -22 ‘അജ്ഞാത വസ്തുവിനെ’ വിജയകരമായി വെടിവെച്ചിട്ടു” ട്രൂഡോ ട്വീറ്റ് ചെയ്തു.
I ordered the take down of an unidentified object that violated Canadian airspace. @NORADCommand shot down the object over the Yukon. Canadian and U.S. aircraft were scrambled, and a U.S. F-22 successfully fired at the object.
— Justin Trudeau (@JustinTrudeau) February 11, 2023
“യുഎസ് പ്രസിഡന്റ് ബൈഡനുമായി സംസാരിച്ചു. കനേഡിയൻ സേന ഇപ്പോൾ അജ്ഞാത വസ്തുവിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കുകയും വിശകലനം ചെയ്യുകയും ചെയ്യും. നോർത്ത് അമേരിക്കയിൽ നിരീക്ഷണം നടത്തിയതിന് നന്ദി” ട്രൂഡോ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. അലാസ്കയുടെ വടക്കൻ തീരത്ത് പറക്കുന്ന ഒരു അജ്ഞാത വസ്തുവിനെ പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് യുഎസ് മിലിട്ടറി ഫൈറ്റർ ജെറ്റ് വെടിവച്ചിട്ട് ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവം.
അലാസ്കയ്ക്ക് മുകളിലൂടെ അജ്ഞാത പേടകം; വെടിവച്ചുവീഴ്ത്തി അമേരിക്ക
അലാസ്‌ക സംസ്ഥാനത്തിന് മുകളിലൂടെ പറന്ന ഒരു അജ്ഞാത പേടകത്തെ വെടിവച്ചു വീഴ്ത്തി യുഎസ് യുദ്ധ വിമാനങ്ങൾ. വെള്ളിയാഴ്‌ച പ്രത്യക്ഷപ്പെട്ട ഈ പേടകം എവിടെ നിന്നാണ് വന്നതെന്നോ, എന്താണ് ഉദ്ദേശമെന്നോ ഇതുവരെ വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് വെടിവച്ചുവീഴ്ത്തിയത്.
ഹൈ ആൾട്ടിറ്റ്യൂഡ് ഒബ്ജെക്ട് എന്നാണ് പെന്റഗൺ ഇതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏതാണ്ട് 40, 000 അടി ഉയരത്തിൽ അലാസ്ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലായിരുന്നു പേടകം ദൃശ്യമായത്. ഇത് വിമാന സർവീസുകൾക്ക് അപകടമുണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് പ്രസിഡന്റ് ജോ ബൈഡൻ പേടകം വെടിവച്ചു വീഴ്ത്താൻ ഉത്തരവ് നൽകുകയായിരുന്നു.
ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ചൈനീസ് ചാര ബലൂണിനെക്കാൾ വളരെ ചെറുതായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അറ്റ്‌ലാന്റിക് തീരത്ത് വച്ചായിരുന്നു യുഎസ് യുദ്ധവിമാനം ഈ പേടകത്തെ വെടിവെച്ചിട്ടത്. ഒരു ചെറിയ കാറിന്റെ വലിപ്പം മാത്രമേ ഈ പേടകത്തിനുള്ളൂവെന്ന് കിർബി വ്യക്തമാക്കി. വെടിവെച്ചതോടെ പേടകം കനേഡിയൻ അതിർത്തിക്കടുത്തുള്ള വടക്കൻ അലാസ്‌കയിലാണ് പതിച്ചത്. തണുത്തുറഞ്ഞ വെള്ളത്തിലേക്കാണ് വീണതെന്നും ഇതിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...