അമേരിക്ക: Shooting At Shopping Mall In US: യുഎസിലെ ഇൻഡ്യാനയിലെ ഷോപ്പിംഗ് മാളിൽ നടന്ന വെടിവെപ്പിൽ അക്രമി ഉൾപ്പെടെ നാലുപേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. അക്രമിയെ വെടിവെച്ച് കൊലപ്പെടുത്തിയതായി ഗ്രീൻവുഡ് മേയർ മാർക്ക് മയേഴ്‌സ് അറിയിച്ചു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
US: Four killed, two injured in shooting at Indiana mall
Read @ANI Story | https://t.co/sEw2b6v84u#US #Shooting #USShooting pic.twitter.com/atkYZ9LTEs
— ANI Digital (@ani_digital) July 18, 2022
വെടിവെപ്പുണ്ടായത് ഗ്രീൻവുഡ് പാർക്ക് മാളിലെ ഫുഡ് കോർട്ടിലാണ്. അക്രമി ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. തോക്ക് കൈവശമുണ്ടായിരുന്ന മറ്റൊരാൾ അക്രമിയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് വെച്ചുതന്നെ അക്രമി കൊല്ലപ്പെടുകയായിരുന്നു. ഇതിനിടയിൽ ഫുഡ്‌കോർട്ടിന് സമീപമുള്ള ശുചിമുറിയിൽ നിന്നും സംശയാസ്പദമായ ഒരു ബാഗ് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ഇൻഡ്യാന മെട്രോപൊളിറ്റൻ പോലീസും മറ്റ് ഏജൻസികളും ചേർന്നാണ് അന്വേഷണം നടത്തുന്നത്.
Also Read: സൗത്ത് ആഫ്രിക്കയിലെ ഭക്ഷണശാലയിൽ വെടിവെയ്പ്; 14 പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
അമേരിക്കയിൽ തോക്ക് അക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി ആയുധങ്ങൾ നിരോധിക്കണമെന്നും അല്ലെങ്കിൽ ഇവ വാങ്ങാനുള്ള പ്രായം 18 ൽ നിന്ന് 21 ആക്കി ഉയർത്തണമെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.
സിനിമാ നിർമ്മാണത്തിനെന്ന പേരിൽ തട്ടിപ്പ്; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്
പാലക്കാട്: സിനിമാ നിർമ്മാണത്തിനെന്ന പേരിൽ വാങ്ങിയ മൂന്നു കോടിയിലേറെ രൂപ തിരിച്ചു നൽകിയില്ലെന്ന പരാതിയിൽ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്. തൃശൂർ തിരുവില്വാമല സ്വദേശി റിയാസിന്റെ പരാതിയിലാണ് ഇവർക്കെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തത്. മുമ്പും നിരവധി വിവാദങ്ങൾ ബാബുരാജിനെതിരെ ഉയർന്നിട്ടുണ്ട്.
പരാതിയിൽ പറയുന്നത് കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ്. 2017 കാലത്താണ് ഒറ്റപ്പാലത്തെ ബാങ്ക് അക്കൗണ്ട് വഴി വിവിധ ഘട്ടങ്ങളിലായി പണം നൽകിയതെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത് തൃശൂരിലും കൊച്ചിയിലുമായിരുന്നു. സിനിമ പുറത്തിറങ്ങിയ ശേഷം പണവും ലാഭവിഹിതവും ഉൾപ്പെടെ തിരിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പണം വാങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.
എന്നാൽ ഇതുവരെ പണം തിരികെ നൽകാതിരുന്നതിനെ തുടർന്നാണ് റിയാസ് പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം ഇടപാടുകൾ മുഴുവൻ ഒറ്റപ്പാലത്തെ ബാങ്ക് മുഖേനയായതിനാൽ പരാതി ഒറ്റപ്പാലം പോലീസിനു കൈമാറുകയായിരുന്നു. ഇരുവർക്കുമെതിരെ വഞ്ചനാകുറ്റം ആരോപിച്ചാണു കേസെടുത്തിരിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചതായാലും പോലീസ് അറിയിച്ചു.
നേരത്തെ മൂന്നാറിൽ ഭൂമിപാട്ടക്കേസിൽ നടൻ ബാബുരാജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ബാബുരാജ് ആനവിരട്ടിയിലുള്ള തന്റെ വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ് എന്ന റിസോർട്ട് നേര്യമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിനു നൽകി 40ലക്ഷം രൂപ വാങ്ങിയിരുന്നു. പ്രതിമാസം 2.60 ലക്ഷം രൂപ വാടകയും 5000 രൂപ മെയിന്റനൻസും നൽകാമെന്ന കരാറിലാണ് റിസോർട്ട് നൽകിയത്. എന്നാൽ കൈയേറ്റഭൂമിയിലാണെന്നതിനാൽ റിസോർട്ട് പ്രവർത്തിപ്പിക്കാനാവാത്ത സ്ഥിതി വന്നെന്നും കരുതൽ ധനം തിരിച്ചു ചോദിച്ചിട്ടു നൽകിയില്ലെന്നും അരുൺ കുമാർ പിന്നീട് പരാതി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...