ചിക്കാഗോ : അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ് ആക്രമണം. ചിക്കാഗോയിൽ സ്വാതന്ത്ര്യദിന പരിപാടിയായ ജൂലൈ ഫോർത്ത് പരേഡിനിടെയാണ് വെടി ഉതിർത്തത്. ചിക്കാഗോയിലെ ഹൈലാൻഡ് പാർക്കിൽ പരേഡ് നടക്കുന്നതിനിടെയാണ് വെടിവെപ്പ് നടക്കുന്നതെന്ന് ലേക്ക് കൌണ്ടി ഷെരീഫ് പറഞ്ഞു.
ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടുയെന്നു 16 പേർക്ക് പരിക്കേറ്റതായി ചിക്കാഗോ സൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 25 റൌണ്ട് വെടി ഉതർത്തായിട്ടാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
യുഎസ് സമയം രാവിലെ പത്ത് മണിക്ക് ആരംഭിച്ച പരേഡിലേക്കാണ് അക്രമി വെടി ഉത്തർതത്തത്. ഇത് സംബന്ധിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു.
The moment the crowd realized there had been mass shooting in Highland Park, Illinois, at their fourth of July parade. Unfortunately there's nothing more American than this tragedy. pic.twitter.com/beXt9uYP3F
— Read Wobblies and Zapatistas (@JoshuaPotash) July 4, 2022
അതേസമയം കഴിഞ്ഞ ദിവസം യുഎസിൽ കോപ്പൻഹേഗനിലും വെടിവെപ്പുണ്ടായി. മൂന്ന് പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. വെടിവെപ്പ് നടന്ന കോപ്പൻഹേഗൻ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീൽഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പൻഹേഗൻ പൊലീസ് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.