Washington DC: മ്യാൻമറിൽ സൈന്യം ഏർപ്പെടുത്തിയ പട്ടാള ഭരണം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് US President Joe Biden. നിലവിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭരണം ഉപേക്ഷിച്ച് Myanmar ൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ജോ ബൈഡൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മ്യാനമാറിൽ ജനാധിപത്യം വ്യവസ്ഥയിൽ തെരഞ്ഞെടുത്ത നെബോൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയെയും (Aung San Suu Kyi) അവരുടെ പാർട്ടിയായ നാഷ്ണൽ ലീഗ് ഫോർ ഡെമോക്രസി നേതാക്കളെ മ്യാൻമാറിലെ സൈന്യം തടങ്കിലാക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പമില്ലാതെയാണ് സൈന്യം ഈ നീക്കം ഇന്നലെ അതിരാവിലെ നടത്തിയത്. അതിനിടെ മ്യാൻമറിൽ ഔദ്യോഗിക റേഡിയൊ വിക്ഷേപണം നിർത്തി വെക്കുകയും ചെയ്തു.
ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ
മ്യാനമറിലെ സൈനിക നീക്കത്തിനെതിരെ അന്തരാഷ്ട്ര സംഘടനകൾ മുന്നോട്ട് വരണമെന്ന് ജോ ബൈഡൻ (Joe Biden) ആവശ്യപ്പെട്ടു. സൈനിക അട്ടിമറി ഉണ്ടായതിന് തൊട്ടു പിന്നാലെ അമേരിക്ക മ്യാൻമറിന് നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും പിൻവലിച്ചുയെന്ന് ബൈഡൻ അറിയിച്ചു.
രാജ്യന്തര തലത്തിൽ വലിയ രീതിയിൽ പ്രതീക്ഷേധമാണ് മ്യാൻമാർ സൈന്യത്തിനെതിരെ ഉയർന്നിരിക്കുന്നത്. UN Security Council മ്യാൻമാറുമായി ബന്ധപ്പെട്ട് ഡിപ്ലോമാറ്റുകളുമായി ഇന്ന് സംസാരിക്കും. റോഹിങ്ക്യൻ അഭ്യാർത്തികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് സൈന്യവും സർക്കാരും തമ്മിൽ സ്വര ചേർച്ചയുണ്ടായിരുന്നു.
മ്യാൻമർ സൈനിക തലവൻ ജനറൽ മിൻ ഓങ് ഹ്ലാഇങാണ് അധികാരം കൈ അടക്കി വെച്ചിരിക്കുന്നത്. അടുത്ത ഒരു വർഷത്തേക്ക് മ്യാൻമറിൽ അടിയന്തരവസ്ഥയും (Emergency) പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ തിരിമറി കാണിച്ചുയെന്ന് തെളെഞ്ഞന്ന സാഹചര്യത്തിലാണ് നടപടിയെടുത്തതെന്ന് സൈനിക തലവൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...