എലോൺ മസ്ക് ടെസ്ല ട്വീറ്റ് തട്ടിപ്പ് കേസിൽ കുറ്റക്കാരനല്ലെന്ന് വിധിച്ച് കോടതി. സാൻ ഫ്രാൻസിസ്കോയിലെ ഒരു ഫെഡറൽ ജൂറിയാണ് കേസിൽ ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോൺ മസ്ക് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. 2018 ൽ എലോൺ മസ്ക് ചെയ്ത ഒരു ട്വീറ്റിനെ തുടർന്ന് ടെസ്ലയിലെ നിക്ഷേപകരാണ് കേസ് നൽകിയത്. നാലര വർഷങ്ങൾക്ക് മുമ്പ് 2018 ൽ ടെസ്ല ഒരു സ്വകാര്യമായി ഏറ്റെടുക്കാനുള്ള ആലോചനയിൽ ആണെന്നും, ഇതിനുള്ള ഫണ്ട് തയ്യാറായി കഴിഞ്ഞെന്നും എലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
Thank goodness, the wisdom of the people has prevailed!
I am deeply appreciative of the jury’s unanimous finding of innocence in the Tesla 420 take-private case.
— Elon Musk (@elonmusk) February 3, 2023
ഈ ട്വീറ്റിനെ തുടർന്ന് ടെസ്ലയുടെ ഷെയർ പ്രൈസ് വളരെയധികം ഉയരുകയും ചെയ്തു. എന്നാൽ എലോൺ മസ്ക് ഇതിനെ സ്വകര്യമായി ഏറ്റെടുക്കുന്നില്ലെന്ന് മനസിലായതോടെ വൻ തോതിൽ വിലയിടിയുകയും ചെയ്തിരുന്നു. ഒരു ഷെയറിന് $420 (34,646.49 രൂപ) എന്ന നിരക്കിൽ ടെസ്‌ലയെ പ്രൈവറ്റായി സ്വകാര്യമായി ഏറ്റെടുക്കാൻ താൻ ആലോചിക്കുകയാണെന്നും, ഫണ്ടിങ് തയ്യാറായെന്നും നിക്ഷേപകാരുടെ പിന്തുണ ലഭിച്ചുവെന്നും ആയിരുന്നു 2018 ഓഗസ്റ്റ് 7-ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. ട്വീറ്റ് ചെയ്തതിന്റെ തലേ ദിവസത്തെ ക്ലോസിംഗ് വിലയേക്കാൾ ഏകദേശം 23% കൂടുതലായിരുന്നു എലോൺ മസ്‌ക് പറഞ്ഞ വില.
ALSO READ: Twitter UI Updates: ട്വിറ്ററിന്റെ യുഐയിൽ മാറ്റങ്ങൾ പ്രഖ്യാപിച്ച് എലോൺ മസ്ക്
മസ്‌കിനെതിരായ മറ്റൊരു കേസിൽ ഈ തുക മരിജുവാന സംസ്‌കാരത്തെ തുടർന്ന് മാസ്ക് നല്കിയതാണെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ആരോപിച്ചു. ഈ ട്വീറ്റ് മാസ്കിന്റെ കാമുകി 420 എന്ന സംഖ്യ ഒരു തമാശയായി കാണുമെന്ന് കരുതിയാണ് മസ്ക് അങ്ങനെ ട്വീറ്റ് ചെയ്തതെന്നും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ആരോപിച്ചു. എന്നാൽ മസ്കിന്റെ ട്വീറ്റ് തെറ്റായിരുന്നെങ്കിലും, തെറ്റി പോയ ഒരു ട്വീറ്റിനെ ഒരിക്കലും തട്ടിപ്പായി കാണാൻ കഴിയില്ലെന്ന് മസ്‌കിന്റെ അഭിഭാഷകൻ അലക്‌സ് സ്‌പിറോ പറഞ്ഞു. ഒരു വാക്കിൽ ഉണ്ടായ പിഴയാണ് ഈ കേസിന് കാരണമായതെന്നും ആർക്കാണ് ഒരു അബദ്ധം പറ്റാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...