Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ രാശിക്കാർക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ജോലി, ബിസിനസ്സ്, ഇടപാടുകൾ, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം, ആരോഗ്യം, ദിവസം മുഴുവൻ നടക്കുന്ന മംഗളകരവും അശുഭകരവുമായ സംഭവങ്ങളെ കുറിച്ച് അറിയാം...
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉള്ള ദിവസമായിരിക്കും.
Horoscope Today: ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോരുത്തർക്കും പലതരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഉള്ള ദിവസമായിരിക്കും. ഇന്ന് മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, ഇടവ രാശിക്കാർക്ക് ആരോഗ്യം ദുർബലമാകും, കർക്കടക രാശിക്കാർക്ക് പുരോഗതിയുടെ ദിനം,
കന്നി രാശിക്കാർക്ക് സാമ്പത്തിക നേട്ടം. തുലാം രാശിക്കാർക്ക് സമ്മിശ്ര ദിനം, മകര രാശിക്കാർ ബിസിനസ് ഡീൽ നടത്തുന്നതിന് മുന്നേ ആലോചിക്കുക, കുംഭ രാശിക്കാർക്ക് അടിപൊളി ദിനം. മറ്റു രാശിക്കാർക്ക് ഇന്നത്തെ ദിനം എങ്ങനെ അറിയാം...
മേടം (Aries): ഇന്നിവർക്ക് സമ്മിശ്ര ദിനം. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലി പൂർത്തീകരിക്കും, ബിസിനസ് പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ബോസുമായി നിങ്ങൾക്ക് വൈരുദ്ധ്യമുണ്ടാകാം, പൂർവ്വിക സ്വത്ത് ലഭിക്കുന്നതിനാൽ നിങ്ങളുടെ സമ്പത്ത് വർദ്ധിക്കും. അവിവാഹിതർക്ക് മെച്ചപ്പെട്ട ബന്ധം വരും.
ഇടവം (Taurus): ഇന്നിവരുടെ ആരോഗ്യം ദുർബലമാകും, പഴയ രോഗങ്ങളിൽ ഏതെങ്കിലും തലപൊക്കും, പ്രണയ ജീവിതം നയിക്കുന്നവർ പങ്കാളിയുമായി ഒരു ലോംഗ് ഡ്രൈവ് പോകാൻ പ്ലാൻ ചെയ്യും. കുടുംബാംഗങ്ങളിൽ നിന്ന് എന്തെങ്കിലും ഉത്തരവാദിത്തം ലഭിച്ചാൽ അത് കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക. അനാവശ്യ ചെലവുകളെക്കുറിച്ച് അൽപ്പം സമ്മർദ്ദത്തിലാകും അത് നിയന്ത്രിക്കുക.
മിഥുനം (Gemini): ഇന്നിവർ പുതിയ ബിസിനസ് ആരംഭിക്കും. മുൻകാല തെറ്റുകളിൽ നിന്ന് ഒരു പാഠം പഠിക്കേണ്ടിവരും. ചില പുതിയ എതിരാളികൾ ഉണ്ടായേക്കാം. ജോലിയുമായി ബന്ധപ്പെട്ട് നല്ല ദിവസമായിരിക്കും. ബാങ്കിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഒരു നല്ല പദ്ധതിയിൽ നിക്ഷേപിക്കാണ് കഴിയും. വസ്തുവകകൾ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് നല്ലത്.
കർക്കടകം (Cancer): ഇന്നിവർക്ക് പുരോഗതിയുടെ ദിനം, വിദ്യാർത്ഥികൾ പഠനത്തിൽ പൂർണ ശ്രദ്ധ ചെലുത്തുക, കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകും, പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മുമ്പത്തേതിനേക്കാൾ മികച്ചതായിരിക്കും, സാമൂഹിക പരിപാടികളിൽ നിങ്ങൾക്ക് ബഹുമാനം ലഭിക്കും, വീട്ടിൽ പുതിയ അതിഥിയുടെ വരവ് അന്തരീക്ഷം പ്രസന്നമാക്കും. ശ്രദ്ധയോടെ വാഹനം ഓടിക്കുക.
ചിങ്ങം (Leo): ഇന്നിവർക്ക് ചിന്താപൂർവ്വം കാര്യങ്ങൾ ചെയ്യാനുള്ള ദിവസമായിരിക്കും, സഹപ്രവർത്തകരോട് എന്തെങ്കിലും പറയാൻ നിങ്ങൾക്ക് അവസരം ലഭിക്കും, പഴയ തെറ്റ് ആവർത്തിക്കരുത്. ഏതെങ്കിലും വിഷയത്തിൽ കുടുംബാംഗങ്ങൾക്കിടയിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കാൻ ശ്രമിക്കുക. സ്വത്തുമായി ബന്ധപ്പെട്ട ഏത് കാര്യവും നിങ്ങളെ ബുദ്ധിമുട്ടിക്കും.
കന്നി (Virgo): ഇന്നിവർക്ക് സാമ്പത്തികമായി നല്ല ദിവസം, ബിസിനസ്സിൽ നിക്ഷേപിച്ച പണം നിങ്ങൾക്ക് ലഭിക്കും, പുതിയ ചില ജോലികൾ തുടങ്ങാനും ആസൂത്രണം ചെയ്യാനും യോഗം, ജോലിയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനക്കയറ്റം, മുതിർന്നവരുടെ വാക്കുകൾ ശ്രദ്ധിക്കുക.
തുലാം (Libra): ഇന്നിവർക്ക് സമ്മിശ്ര ദിവസം, ചിതറിക്കിടക്കുന്ന ബിസിനസ്സ് നന്നായി കൈകാര്യം ചെയ്യുക. സുഹൃത്തുക്കളിലൊരാൾ വളരെക്കാലത്തിനുശേഷം നിങ്ങളെ കാണാൻ വരും, ഒരു പുതിയ വാഹനം വാങ്ങാൻ യോഗം. പഴയ ഇടപാടുകളിൽ നിന്നും ആശ്വാസം.
വൃശ്ചികം (Scorpio): ഇന്നിവർക്ക് അനുകൂല ദിവസമായിരിക്കും. ജോലി ആസൂത്രണം ചെയ്യേണ്ടിവരും, ഇണയുമായി വഴക്കിട്ടിരുന്നെങ്കിൽ അത് ഇല്ലാതാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപ്പര്യമുണ്ടാകും, നിങ്ങളുടെ സമ്പത്തിൻ്റെ ഒരു ഭാഗം പാവപ്പെട്ടവരെ സേവിക്കുന്നതിനായി ചെലവഴിക്കും.
ധനു (Sagittarius): ഇന്നിവർക്ക് സ്പെഷ്യൽ ഡേ ആയിരിക്കും. ഷെയർ മാർക്കറ്റുമായി ബന്ധമുള്ള ആളുകൾ ചിന്തിച്ച് നിക്ഷേപിക്കുക. നിങ്ങൾ ആരെയെങ്കിലും അന്ധമായി വിശ്വസിച്ചാൽ അത് തകരും. പുരോഗതിയുടെ വഴിയിൽ വന്ന തടസ്സങ്ങൾ നീങ്ങും. അച്ഛനെ കുറിച്ച് എന്തെങ്കിലും വിഷമം തോന്നും. ചില പുതിയ എതിരാളികൾ ഉണ്ടായേക്കാം. സന്താനങ്ങളുടെ പുരോഗതിയിൽ വന്നിരുന്ന തടസ്സങ്ങൾ നീങ്ങും. യാത്രയിൽ ചില സുപ്രധാന വിവരങ്ങൾ ലഭിക്കും.
മകരം (Capricorn): പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും, പങ്കാളിയിൽ നിന്ന് ചില നല്ല വാർത്തകൾ കേൾക്കാനാകും, എവിടെയെങ്കിലും പോകാനും പ്ലാൻ ചെയ്യാം. പങ്കാളിത്തത്തിൽ എന്തെങ്കിലും കരാർ ഉറപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം വായിക്കുക, പൂർവ്വിക സ്വത്ത് കാര്യങ്ങളിൽ നിങ്ങൾ അൽപ്പം നിരാശനാകും. പ്രധാനപ്പെട്ട ഒരു വിവരവും ആരുമായും പങ്കുവെക്കരുത്. നിങ്ങൾ ഒരുമിച്ചിരുന്ന് കുടുംബ പ്രശ്നങ്ങൾ ചർച്ച ചെയ്യുക.
കുംഭം (Aquarius): ഇന്നിവർക്ക് ഉല്ലാസം നിറഞ്ഞ ദിവസം, കുടുംബത്തിൽ മതപരമായ ചില പരിപാടികൾ നടക്കും, അനാവശ്യമായി ദേഷ്യപ്പെടുന്നത് ഒഴിവാക്കുക, നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിക്കുക, അല്ലാത്തപക്ഷം നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ആളുകൾക്ക് മോശം തോന്നിയേക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വലിയ സ്ഥാനം ലഭിക്കുന്നതിൽ അഭിമാനിക്കില്ല, ബിസിനസ്സിൽ ചില വലിയ മാറ്റങ്ങൾ വരുത്താൻ കഴിയും,
മീനം (Pisces): ഇന്നിവർക്ക് ആഡംബരങ്ങളിൽ പൂർണ്ണ ശ്രദ്ധ ചെലുത്തേണ്ട ദിവസം, വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, വളരെക്കാലമായി നടക്കുന്ന ഏതൊരു നിയമപരമായ കാര്യവും പരിഹരിക്കും, അത് നിങ്ങൾക്ക് സന്തോഷം നൽകും, ജോലിസ്ഥലത്ത് ചില തെറ്റുകൾ സംഭവിക്കാം അത് പ്രശ്നങ്ങൾ ഉണ്ടാക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)