അബുദാബി: യുഎഇയുടെ 53-ാമത് ദേശീയ ദിനം ഇന്ന് ആചരിക്കുന്നു. രാജ്യമാകെ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. അല്‍ ഐനിലാണ് ഇക്കുറി ഔദ്യോഗിക ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
Also Read: നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സൗദി അറേബ്യ
സൈനിക പരേഡ് ഉള്‍പ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്. നേരിട്ടും തത്സമയ സംപ്രേഷണങ്ങളിലൂടെയും ആഘോഷ പരിപാടികള്‍ കാണാൻ കഴിയും. ദേശീയ ദിനത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക കരിമരുന്ന് പ്രയോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ദേറാസല്ഖൈമയില് വമ്പന്‍ വെടിക്കെട്ടും ഉണ്ടാകും. ശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് രണ്ടു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ മൊത്തം നാല് ദിവസമാണ് യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഭിചിരിക്കുന്നത്. ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ എമിറേറ്റിലെ ഭരണാധികാരികള്‍ തടവുകാര്‍ക്ക് മോചനം നൽകിയിരുന്നു. 1971 ഡിസംബര്‍ രണ്ടിനാണ് ദുബൈ, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ ആറ് പ്രവിശ്യകള്‍ ചേര്‍ന്ന് യുഎഇ എന്ന രാജ്യമുണ്ടായത്. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ ഏഴ് എമിറേറ്റുകള്‍ രാജ്യത്തിന്റെ ഭാഗമാകുകയായിരുന്നു. യുഎഇയുടെ സ്ഥാപകരായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന്റെയും ശൈഖ് റാഷിദ് ബിന്‍ സഈദ് ആല് മക്തൂമിന്റെയും മൂല്യങ്ങളും കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ‘സ്പിരിറ്റ് ഓഫ് ദ യൂണിയന്’എന്ന സന്ദേശത്തിലൂടെ രാജ്യം വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുമ്പോട്ട് പോകുന്നത്.
Also Read: നവപഞ്ചമ യോഗത്താൽ ഇവർക്കിനി വെച്ചടി വെച്ചടി കയറ്റം മാത്രം, നിങ്ങളും ഉണ്ടോ?
യുഎഇ പ്രസിഡന്റും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെയും, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമിന്റെയും നേതൃത്വവും മൂല്യങ്ങളും രാജ്യത്തിന് സമൃദ്ധിയും പുരോഗതിയും സമ്മാനിച്ചുകൊണ്ട് ജൈത്രയാത്ര തുടരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.