അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെയോര്‍ത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തകയും നോബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ്സായ് (Malala Yousafzai).
താലിബാന്‍ (Taliban) അഫ്ഗാനിസ്ഥാന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷകര്‍ എന്നിവരുടെ സ്ഥിതിയില്‍ ആശങ്കയുണ്ട്. ആഗോള, പ്രാദേശിക ശക്തികള്‍ വെടിനിര്‍ത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങള്‍ അഫ്ഗാന് ജനതക്ക് ഒരുക്കണം. അഭയാര്‍ഥികളെ സംരക്ഷിക്കണം, മലാല യൂസഫ്സായ് (Malala Yousafzai) ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മലാലയുടെ പ്രതികരണം
അതേസമയം, കഴിഞ്ഞ കുറെ ദിവസങ്ങളായി നടന്നുവരികയായിരുന്ന ശക്തമായ ആഭ്യന്തര കലാപങ്ങള്‍ക്കൊടുവില്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ്ണ നിയന്ത്രണം താലിബാന്‍ പിടിച്ചെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അഫ്ഗാനിസ്ഥാനിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് അഫ്ഗാനില്‍ കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിഞ്ഞത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മസാറി ശെരീഫ്, ജലാലാബാദ്, കാണ്ഡഹാര്‍, ഹെറാത്ത് എന്നിവയെല്ലാം അതിവേഗം താലിബാന്‍ പിടിച്ചെടുക്കുകയായിരുന്നു.
Also Read: Afghan-Taliban: ആരാണ് ലോകം ചർച്ച ചെയ്യുന്ന താലിബാൻ? എന്താണവർ അഫ്ഗാനിൽ ചെയ്യുന്നത്?
അഫ്ഗാനിസ്ഥാന്റെ തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗാനി രാജ്യം വിട്ടു. പ്രസിഡന്‍റിനൊപ്പം അദ്ദേഹത്തോട് അടുപ്പമുള്ള ഏതാനും പേരും രാജ്യം വിട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാബൂളില്‍നിന്ന് താജിക്കിസ്ഥാനിലേക്കാണ് അഷ്‌റഫ് ഗാനി പോയതെന്നാണ് റിപ്പോര്‍ട്ട്.
തലസ്ഥാനമായ കാബൂളിലേക്ക് താലിബാന്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് പ്രസിഡന്‍റ് അഷ്‌റഫ് ഗാനി വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA