ബീജിങ്: ചൈനയിൽ മേൽപ്പാലം തകർന്ന് വീണ് നാല് പേർ മരിച്ചു. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എസോവിലെ എക്സ്പ്രസ് വേ മേൽപ്പാലം ശനിയാഴ്ച വൈകുന്നേരത്തോടെ തകർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Four died and eight have been injured after part of a ramp bridge in the city of Ezhou, central China's Hubei Province, collapsed on Saturday afternoon https://t.co/V2K1s5dTjZ pic.twitter.com/GzO30WInn5
— China Xinhua News (@XHNews) December 19, 2021
Update: 4 people were killed and 8 others injured after the collapse of an expressway overpass in Ezhou, C China’s Hubei Province Saturday afternoon. pic.twitter.com/8iTYY3ooLA
— Global Times (@globaltimesnews) December 19, 2021
എക്സ്പ്രസ് വേയുടെ പാലത്തിന്റെ ഒരുഭാഗമാണ് തകർന്ന് വീണത്. അപകടസമയത്ത് പാലത്തിൽ തൊഴിലാളികൾ ഉണ്ടായിരുന്നു. മൂന്ന് ട്രക്കുകളും പാലത്തിലുണ്ടായിരുന്നു. പാലത്തിന്റെ മറുഭാഗത്തുകൂടിയുള്ള ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. മേൽപ്പാലത്തിന് താഴെയുണ്ടായിരുന്ന ഒരു കാറും പൂർണമായി തകർന്നതായാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...