കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ടിഒ സൂരജിനെതിരെ വിജിലൻസ്. പാലം അഴിമതി കേസിൽ സൂരജ് നിർണായക പങ്ക് വഹിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയാണ് ടിഒ സൂരജിനെതിരെ കേസ് എടുത്തതെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ സർക്കാരിന് 14.30 കോടിയുടെ നഷ്ടമുണ്ടായി. ഇതിൽ സൂരജിന് നിർണായ പങ്കുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഇക്കാര്യം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ആർഡിഎക്സ് കമ്പനിക്ക് മുൻകൂർ പണം നൽകിയ ശേഷം സൂരജിന്റെ മകൻ ഭൂമി വാങ്ങി. മൂന്ന് കോടി മുപ്പത് ലക്ഷം രൂപയുടെ ഭൂമിയാണ് വാങ്ങിയത്. എന്നാൽ രേഖകളിൽ കാണിച്ചത് ഒരു കോടി മാത്രമാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും സർക്കാർ അറിയിച്ചു. കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമിയാണ് വാങ്ങിയത്. ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും വിജിലൻസ് ആരോപിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA