റോം: രണ്ട് വ്യത്യസ്ഥ ബോട്ട് അപകടങ്ങളിലായി ഇറ്റാലിയൻ തീരത്ത് 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൂടാതെ 64 പേരെ കടലിൽ കാണാതായതായും സൂചന. കുടിയേറ്റക്കാർ യാത്ര ചെയ്ത ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച ഉച്ചയോടെ ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപമാണ് അപകടം നടക്കുന്നത്. 10 മൃതദേഹങ്ങൾ ഈ ബോട്ടിൽനിന്ന് കണ്ടെത്തിയതായി ജർമൻ രക്ഷാപ്രവർത്തകസംഘമായ റെസ്ക്യൂഷിപ്പ് അറിയിച്ചു. ബോട്ടിൽനിന്ന് 51 പേരെ രക്ഷപ്പെടുത്തിയതായും ഇവർ എക്സിൽ കുറിച്ചു.
ALSO READ: മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി; ചിത്രം വൈറലാകുന്നു!
പാകിസ്താൻ, ബംഗ്ലാദേശ്, സിറിയ, ഈജിപ്റ്റ്, എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്ന് യു.എൻ.എച്ച്.സി.ആർ. അറിയിച്ചു. അപകടത്തിൽനിന്ന് രക്ഷപ്പെട്ടവരെ ഇറ്റാലിയൻ കോസ്റ്റ് ഗാർഡിന് കൈമാറിയതായും സൂചന. കൂടാതെ അതേദിവസം തന്നെ നടന്ന മറ്റൊരു അപകടത്തിൽ 60-ലധികം പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. തെക്കൻ ഇറ്റലിയിലെ തീരമായ കാലാബ്രിയനിൽ നിന്ന് 100 മൈൽ അകലെയായിരുന്നു ഈ അപകടം. കടലിൽ കാണായവരിൽ 24 പേർ കുട്ടികളാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുർക്കിയിൽനിന്ന് പുറപ്പെട്ട കപ്പലാണിതെന്നാണ് ലഭിക്കുന്ന വിവരം. യുൻ പുറത്തു വിടുന്ന കണക്കുകൾ പ്രകാരം 2014 മുതൽ 23,500-ലധികം കുടിയേറ്റക്കാർ കടലിൽ വീണ് മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy