അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് കളിക്കാനായി വാങ്ങി നൽകിയ ഡ്രോൺ തകരാറിലായതിന്റെ നിരാശയിൽ നിന്നാണ് സ്വന്തമായി ഒരു ഡ്രോൺ എന്ന ആശയം ഇൻസാഫിന്റെ മനസ്സിൽ കടന്നുകൂടിയത്. പിന്നീട് സ്കൂളിലെ അധ്യാപകരുടെയും പിതാവിന്റെയും പ്രേരണയിൽ പലതവണ അതുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നു.
കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാല്‍ രണ്ട് വര്‍ഷമായി ചൈന ഒരുതരത്തിലുള്ള വിസയും അനുവദിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ കൂടാതെ ബിസിനസ്സ് വിസക്കും വിവിധ തരത്തിലുള്ള യാത്രാ പെര്‍മിറ്റുകള്‍ക്കും ഇപ്പോൾ അനുമതി നല്‍കിയിട്ടുണ്ട്.
തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡി.കോളേജിലും പ്രവേശിപ്പിച്ചു. പോത്തൻകോട് ഗവ.യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നാദിർ. വീട്ടിനു സമീപത്തിറക്കാതെ ടെക്നോ സിറ്റിക്കടുത്ത ആളൊഴിഞ്ഞ സ്ഥലത്താണ് ഇറക്കിവിട്ടതെന്ന് മാതാവ് സബീനാ ബീവി പറയുന്നു.
രണ്ടു വർഷമായി ഇലക്ട്രോണിക്സിൽ വിവിധ പരീക്ഷണങ്ങൾ നടത്തുന്ന മർവാൻ ആദ്യം നിർമ്മിച്ചത് കള്ളൻമാരെ പിടിക്കാനുള്ള ഉപകരണമായിരുന്നു. ഗേറ്റിൽ അപരിചിതർ കൈവെക്കുന്നതോടെ മൊബൈലിലേക്ക് കോൾ വരുന്നതായിരുന്നു വിദ്യ. ആറാം ക്ലാസ്സിലായിരിക്കെ, കൂട്ടുകാരോടൊപ്പം കാഴ്ചയില്ലാത്തവർക്ക് സഹായകമാകുന്ന കോട്ട് നിർമിച്ചിരുന്നു ഈ മിടുക്കൻ.
റോഡിൽ പെൺകുട്ടികൾ ഗതാഗതം തടസപ്പെടുത്തി നൃത്തം ചെയ്തതിനെ തുടർന്ന് പിതൃ സഹോദരൻ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനം നൊന്താണ് ഇവർ ഒതളങ്ങ കഴിച്ചതെന്നാണ് പറയപ്പെടുന്നത്
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംമ്പന്ധിച്ച് എം വിജിൻ MLA നിയമസഭയിൽ നേരത്തെ സബ്മിഷൻ അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകുകയും ചെയ്തിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.