പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംമ്പന്ധിച്ച് എം വിജിൻ MLA നിയമസഭയിൽ നേരത്തെ സബ്മിഷൻ അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകുകയും ചെയ്തിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Oct 11, 2021, 09:43 PM IST
  • ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ജീവനക്കാരുടെ വിഷയങ്ങൾ പരിഹരിക്കാൻ തീരുമാനമായത്.
  • 2019- 2020 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിനും,
  • തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതു വരെയുള്ള കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പിൽ ഇവർക്ക് അവരുടെ യോഗ്യത അനുസരിച്ച് കിട്ടുമായിരുന്ന ശമ്പളം പ്രൊവിഷണലായി,
  • വേണ്ടിവന്നാൽ തിരിച്ചടക്കാമെന്നുള്ള വ്യവസ്ഥക്ക് സത്യവാങ്മൂലം വാങ്ങിയതിന് ശേഷം നൽകുന്നതിനും തീരുമാനിച്ചു.
പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തീരുമാനമായി

Kannur : പരിയാരം ഗവ മെഡിക്കൽ കോളേജ് പബ്ലിക്‌ സ്കൂൾ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത അവസരത്തിൽ പബ്ലിക് സ്കൂളും സർക്കാർ ഏറ്റെടുത്തെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്തത് സംമ്പന്ധിച്ച് എം വിജിൻ MLA നിയമസഭയിൽ നേരത്തെ സബ്മിഷൻ അവതരിപ്പിക്കുകയും, മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും കത്ത് നൽകുകയും ചെയ്തിരുന്നു.  

ഇതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് ജീവനക്കാരുടെ വിഷയങ്ങൾ പരിഹരിക്കാൻ തീരുമാനമായത്. 2019- 2020 വർഷത്തെ തസ്തിക നിർണ്ണയ ഉത്തരവിൻ്റെ അടിസ്ഥാനത്തിലുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിനും, തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതു വരെയുള്ള കാലത്തേക്ക് വിദ്യാഭ്യാസ വകുപ്പിൽ ഇവർക്ക് അവരുടെ യോഗ്യത അനുസരിച്ച് കിട്ടുമായിരുന്ന ശമ്പളം പ്രൊവിഷണലായി, വേണ്ടിവന്നാൽ തിരിച്ചടക്കാമെന്നുള്ള വ്യവസ്ഥക്ക് സത്യവാങ്മൂലം വാങ്ങിയതിന് ശേഷം നൽകുന്നതിനും തീരുമാനിച്ചു.

ALSO READ : Kerala Plus One Allotment : പ്ലസ് വൺ സീറ്റുകളെ കുറിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തസ്തിക സൃഷ്ടിച്ച ശേഷം നിലവിലുള്ള 22 ജീവനക്കാരിൽ യോഗ്യതയുള്ള 19 പേരെ അധ്യാപക തസ്തികകളിൽ നിയമിക്കുന്നതിനും, കെ ടെറ്റ് യോഗ്യതയില്ലാത്തവരും എന്നാൽ ബിഎഡ് യോഗ്യതയുള്ളവരുമായ ജീവനക്കാർക്ക് കെ ടെറ്റ് യോഗ്യത നേടുന്നതിൽ ഇളവ് പരിഗണിക്കുന്നതിനും തീരുമാനമായി. 

അധ്യാപക തസ്തികയുടെ ഒരു യോഗ്യതയുമില്ലാത്തവരെ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മറ്റ് തസ്തികളിലേക്ക് പരിഗണിക്കും. കുട്ടികൾക്ക് യൂണിഫോം, കിറ്റുകൾ എന്നിവ മറ്റ് സ്കൂളുകളിൽ നൽകുന്നതു പോലെ നൽകാനും തീരുമാനമായി.

ALSO READ : School Re-Opening : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി, ആദ്യഘട്ടത്തില്‍ ക്‌ളാസുകൾ രാവിലെ ക്രമീകരിക്കും

അക്കാദമി ഓഫ് മെഡിക്കൽ സയൻസിൻ്റെ കീഴിലായിരുന്ന അൺ എയ്ഡഡ് സ്കൂളായ പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിനെ 2019 മാർച്ച് 18 ലെ സർക്കാർ ഉത്തരവ് പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി ഉത്തരവായത്. 

ALSO READ : സീറ്റുകൾ വർധിപ്പിക്കും; ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും സീറ്റുകൾ ഉറപ്പുവരുത്തുമെന്ന് Minister V Sivankutty

യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, മന്ത്രിമാരായ കെ.എൻ ബാലഗോപാലൻ, വീണാ ജോർജ്ജ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി
 എ. പി. എം. മുഹമ്മദ്‌ ഹനീഷ്,  പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News