ഇപ്പോൾ ട്രെയിനുകളിൽ കോച്ചുകളുടെ പുതിയ രീതികൾ സ്ഥാപിക്കുന്നുണ്ട് ഇതിലൂടെ യാത്രക്കാർക്ക് സൗകര്യം ലഭിക്കുകയും റെയിൽവേയുടെ വരുമാനവും വർദ്ധിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യത്തിൽ കോച്ചുകളുടെ കോഡും സീറ്റുകളുടെ വിഭാഗത്തിന്റെ ബുക്കിംഗ് കോഡിലും മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ്.
IRCTC New Rule: ദീർഘകാലമായി ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാർക്കായി റെയിൽവേ പുതിയ നിയമങ്ങൾ (Online Rail Tickets Booking Rule) ഉണ്ടാക്കിയിട്ടുണ്ട്. അത്തരം ആളുകൾ ഐആർസിടിസി പോർട്ടലിൽ നിന്നും ടിക്കറ്റ് വാങ്ങുന്നതിന് ആദ്യം അവരുടെ മൊബൈൽ നമ്പറും ഇമെയിലും പരിശോധിക്കേണ്ടതുണ്ട്.
രാജധാനി എക്സ്പ്രസ് ട്രെയിനുകൾ ഇനി പുതിയ രൂപത്തിൽ കാണാം. ഇന്ത്യൻ റെയിൽവേ (Indian Railways) രാജധാനി എക്സ്പ്രസ് ട്രെയിനുകളിൽ സ്മാർട്ട് കോച്ചുകൾ സ്ഥാപിക്കാൻ പോകുന്നു. തേജസ് ട്രെയിനുകളിലെപ്പോലെ ഇപ്പോൾ രാജധാനി എക്സ്പ്രസ് ട്രെയിനുകളിലെ നിങ്ങളുടെ യാത്രയും മനോഹരമായിരിക്കും. ഇതിന്റെ തുടക്കമെന്നോളം മുംബൈ-ന്യൂഡൽഹി രാജധാനി സ്പെഷ്യൽ എക്സ്പ്രസിന്റെ കൊച്ചുകളെ കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യയുള്ള ഇന്റലിജന്റ് സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ കോച്ചിൽ സ്ഥാപിച്ചിട്ടുണ്ട്. യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് നിരവധി പുതിയ സവിശേഷതകളും ചേർത്തിട്ടുണ്ട്. രാജധാനി എക്സ്പ്രസ് ട്രെയിനിലെ പുതിയ
Indian Railwayയ്ക്ക് 700 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രം അനുവദിക്കുന്നതിന് അനുമതി ലഭിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ ഇനി ട്രെയിനുകൾ 4 Gയിൽ ഓടും. ഇത് ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുക മാത്രമല്ല, ട്രെയിൻ അപകടങ്ങളും ഇല്ലാതാക്കും. പദ്ധതി എന്താണെന്ന് വിശദമായി അറിയാം....
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask കര്‍ശനമായി ധരിച്ചിരിയ്ക്കണം. മാസ്ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്തുമെന്ന് റെയിൽവേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
രാജ്യത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രതിദിന കേസുകള്‍ ഒരു ലക്ഷത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുകയാണ്.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെ ജനങ്ങളില്‍ ആശങ്കയാണ്, കോവിഡ് രണ്ടാം തരംഗം കരുത്താര്‍ജ്ജിച്ചതോടെ രാജ്യത്ത് വീണ്ടും Lockdown പ്രഖ്യാപിക്കപ്പെടുമോ എന്ന ചിന്തയും ആളുകളില്‍ ഉടലെടുത്തിട്ടുണ്ട്....
Indian Railways: നിങ്ങൾ ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പോകുകയാണെങ്കിൽ അതിന് ശേഷം ഷോപ്പിംഗ് ചെയ്യാനും പ്ലാൻ ചെയ്തോളൂ. കാരണം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നിങ്ങൾക്ക് ക്യാഷ്ബാക്ക് നൽകുകയാണ്. ഐആർസിടിസിയുടെ iMudra ആപ്പിലൂടെ ഡിജിറ്റൽ കാർഡ് വഴി ഷോപ്പിങ് ചെയ്യുമ്പോൾ 2000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ഫെബ്രുവരി 28 വരെ നിങ്ങൾക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.