ഒരു ആഗോള ഭീമൻകൂടി ഇന്ത്യയിലേക്ക്: 2021-ൽ‌ ഇന്ത്യയിൽ ഇലക്ട്രിക് കാർ വില്‍ക്കാൻ ടെസ്ലയും

അടുത്ത വർഷത്തോടെ ഇന്ത്യയിൽ ആഗോള ഇലക്ട്രിക് കാർ നിർമ്മാതക്കളായ ടെസ്ല കാർ വിൽപ്പന ആരംഭിക്കുമെന്ന് സൂചന. തികച്ചും പരിസ്ഥിതി സൗഹൃദമായ ഇലക്ട്രിക് കാറുകളാണ് ടെസ്ല ഉണ്ടാക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Dec 29, 2020, 07:45 PM IST
  • പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് കാറുകളുടെ ബുക്കിങ്ങ് ആരംഭിച്ചു
  • കമ്പനി 2021-ൽ നിർമ്മാണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
  • ജൂണിൽ കാറുകൾ‌ ഡെലവറി ചെയ്യുമെന്ന് കമ്പനി
ഒരു ആഗോള ഭീമൻകൂടി ഇന്ത്യയിലേക്ക്: 2021-ൽ‌ ഇന്ത്യയിൽ ഇലക്ട്രിക് കാർ വില്‍ക്കാൻ ടെസ്ലയും

ന്യൂഡൽഹി: അടുത്ത വർഷത്തോടെ ഇന്ത്യയിൽ ആഗോള ഇലക്ട്രിക് കാർ നിർമ്മാതക്കളായ ടെസ്ല കാർ വിൽപ്പന ആരംഭിക്കുമെന്ന് സൂചന. കമ്പനി ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് ഉണ്ടാ ക്കാനുള്ള ശ്രമത്തിലാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ‌ ഗഡ്കരി പറഞ്ഞു. ബില്യണയർ ഇലോൺ മസ്കിന്റെ കമ്പനിയാണ് ടെസ്ല തികച്ചും പരിസ്ഥിതി സൗഹൃദപരമായ ഇലക്ട്രിക്ക് കാറുകളാണ് ടെസ്ല ഉണ്ടാക്കുന്നത്.  ഇതുകൊണ്ട് തന്നെയാണ് വിപണിയിൽ ടെസ്ലക്കുള്ള സ്വീകാര്യതയും.ടെസ്ലയുടെ പ്ലാന്റുകൾ  എല്ലാ സംസ്ഥാനങ്ങളിലേക്കും എത്തിക്കാനാണ് നിലവിൽ കമ്പനിയുടെ ശ്രമം. ഇതിനായി ഒാരോ സംസ്ഥാനത്തെ യും മുഖ്യമന്ത്രിമാരുമായും ടെസ്‌ലയുടെ  എക്സിക്യുട്ടീവുകൾ ചർച്ച നടത്തുമെന്നാണ് സൂചന. നേരത്തെ സൂചനകൾ തന്നിരുന്നെങ്കിലും ഒക്ടോബറിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് മസക്  പറയുന്നത്.

ALSO READ: പള്ളി തർക്കം: Jacobite വിഭാ​ഗവും പ്രധാനമന്ത്രിയായി കൂടിക്കാഴ്ച നടത്തി

 2021-ൽ കമ്പനി ഇന്ത്യൻ വിപണിയിൽ ഉറപ്പായും കാറുകൾ വിറ്റു തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു.അതിനിടയിൽ TESLA വാഹനങ്ങൾക്കായുള്ള ബുക്കിങ്ങ് ആരംഭിച്ചതായി ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ടെസ്ലയുടെ മോ‍ഡൽ3 വാഹനങ്ങളാണ് ഇവ. ജൂണിൽ‌ വാഹനങ്ങൾ DELIVERY ചെയ്യുമെന്നാണ് ടെസ്ല പറയുന്നതെങ്കിലും ഇത് സംബന്ധിച്ച് വൃക്തത കൈവരാനുണ്ട്. മോ‍ഡൽ‌ 3 ടെസ്‌ലയുടെ ഏറ്റവും അഫോർ‌ഡബിൾ വിലയിലുള്ള കാറുകളാണ്. എന്നാൽ‌ ഇത് സംബന്ധിച്ച് കൃത്യത വരാനുണ്ട്. കാറൊന്നിന് 55 ലക്ഷം വരെ എത്താനാണ് സാധ്യത. കേന്ദ്ര സർക്കാരുമായി വീണ്ടും ടെസ്ല അധികൃതർ ചർച്ച നടത്തുമെന്നാണ് സൂചന. എന്തായാലും ടെസ്ലയുടെ കാർ വിപണയിലേക്കുള്ള വരവ്.ഇലക്ട്രോണിക് കാർ‌ വിൽപ്പനയിൽ വലിയ തംരംഗം സൃഷ്ടിക്കുമെന്നാണ് സൂചന.

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA



ios Link - https://apple.co/3hEw2hy

 

Trending News