Realme 12 Pro 5G: പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാ, അങ്ങനെ റിയൽമി പ്രോ ഇറങ്ങുകയാണ് സൂർത്തുക്കളെ

6.7 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. 120Hz ആണ് റീഫ്രെഷ് റേറ്റ്. Pro+ 5G-യിൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 29, 2024, 06:08 PM IST
  • ഈ രണ്ട് സ്മാർട്ട്‌ഫോണുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെക് ലോകത്തിലെ തന്നെ വലിയ ചർച്ചയാണ്
  • 6.7 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്
  • റിയൽമിയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും ഫോൺ ഓർഡർ ചെയ്യാം
Realme 12 Pro 5G: പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാ, അങ്ങനെ റിയൽമി പ്രോ ഇറങ്ങുകയാണ് സൂർത്തുക്കളെ

കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും തരുന്നൊരു ഫോണുണ്ടെങ്കിൽ അത് റിയൽമി അല്ലാതെ ഏതാണ്. ഒരു പുതിയ സ്മാർട്ട്‌ഫോണിനായി നിങ്ങൾ തിരയുകയാണെങ്കിൽ ഇതാ വിപണിയിലേക്ക് എത്തിയ രണ്ട് കിടിലൻ റിയൽമി മോഡലുകൾ തന്നെ വാങ്ങാം. റിയൽമി 12 പ്രോ 5G, 12 Pro+ 5G എന്നിവയാണിവ. ഈ രണ്ട് സ്മാർട്ട്‌ഫോണുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടെക് ലോകത്തിലെ തന്നെ വലിയ ചർച്ചയിലാണ്,  കമ്പനി തന്നെ ഫോണുകളുടെ വില ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

വില
8GB + 128GB സ്റ്റോറേജുള്ള Realme 12 Pro 5G-ക്ക് 25,999 രൂപയാണ് വില. അതേസമയം 8 ജിബി റാമും 256 ജിബി സ്റ്റോറേജ് വേരിയൻറിന് വില 26,999 രൂപയാണ്. ഇതിന് പുറമെ ഫോണിനൊപ്പം 2000 രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണും നൽകുന്നുണ്ട്. ഇനി Realme 12 Pro+ 5G-യാണെങ്കിൽ ഫോണിൻ്റെ 8 ജിബി  128 ജിബി സ്റ്റോറേജ് വേരിയൻ്റിന് 29,999 രൂപയും 8GB + 256GB-ന് 31,999 രൂപയുമാണ് വില. 12 ജിബി റാം 256 ജിബി സ്റ്റോറേജുള്ള മികച്ച വേരിയൻ്റിന് 33,999 രൂപയാണ് വില.

സവിശേഷതകൾ

6.7 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകളിലും ഉപയോഗിച്ചിരിക്കുന്നത്. 120Hz ആണ് റീഫ്രെഷ് റേറ്റ്. Pro+ 5G-യിൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് മികച്ച ചിത്രങ്ങൾ എടുക്കാം. ഒപ്പം 120X സൂമും ഇതിലുണ്ട്. സോണി ലെൻസാണ് ഇതിലുള്ളത്. ഫോൺ വാങ്ങണമെങ്കിൽ, റിയൽമിയുടെ ഔദ്യോഗിക സൈറ്റിൽ നിന്നും ഓർഡർ ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News