New Delhi: PUBG ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിച്ചു.
ഇന്നു മുതല്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍, പബ്ജി മൊബൈല്‍ ലൈറ്റ് എന്നിവ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന കാര്യം ടെന്‍സന്റ് ഗെയിംസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. പബ്ജിയുടെ ഉടമകള്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
"ഇത്തരം ഒരു പരിണാമത്തില്‍ അഗാധമായി ഖേദിക്കുന്നു. പബ്ജി മൊബൈലിനും പബ്ജി മൊബൈല്‍ ലൈറ്റിനും ഇന്ത്യയിലെ ആരാധകര്‍ നല്കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു,'' പേജിലെ കുറിപ്പില്‍ പറയുന്നു.
ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ച ഇന്ത്യ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പബ്ജി ഉള്‍പ്പടെ116 ആപ്പുകള്‍ സെപ്റ്റംബറില്‍ നിരോധിച്ചത്.
ആപ്പിളിന്റെ ആപ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവയില്‍ നിന്നു നേരത്തേ തന്നെ പബ്ജി ലഭിച്ചിരുന്നില്ല. ടെന്‍സന്റ് ഗെയിംസ് നേരത്തെ, ഒക്ടോബര്‍ 30 മുതല്‍ 2 ഗെയിമുകളുടെയും സേവനവും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള പ്രവേശനവും അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഫോണുകളിലും ടാബുകളിലും പിസികളിലും ഗെയിം ഇന്‍സ്റ്റാള്‍ ചെയ്തിരുന്നവര്‍ക്ക് ഇന്ത്യയില്‍ പബ്ജി നിരോധിച്ചതിനു ശേഷവും ഗെയിം കളിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍, ഇനി മുതല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്കും ഗെയിം കളിക്കാന്‍ സാധിക്കുകയില്ല
ഇന്ത്യയിലെ നിലവിലുള്ള നിയമപ്രകാരം ഉപയോക്താക്കളുടെ ഡേറ്റ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പബ്ജി അധികൃതര്‍ അവകാശപ്പെട്ടിരുന്നു. അതിനാല്‍, കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചുവെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിച്ച് പബ്ജി തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പബ്ജി ആരാധകര്‍.
Also read: ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ
എന്നാല്‍, PUBG ഗെയിം ഇന്ത്യയിലെ സേവനം പൂര്‍ണമായി അവസാനിപ്പിക്കുകയാണ് എന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്.
Also read: ഇന്ത്യയിലെ പബ്ജി നിരോധനം ശാശ്വതം, അക്രമാസക്ത ഗെയിം അനുവദിക്കില്ല
അറിയാത്ത യുദ്ധഭൂമിയില്‍ എത്തുന്ന കളിക്കാരനെ വെച്ച് 2017 ല്‍ അവതരിപ്പിച്ച പബ്ജി ഗെയിമിന് ഇന്ത്യയില്‍ അതിവേഗമാണ് പ്രചാരം കിട്ടിയത്. ലോകത്താകമാനം 600ദശലക്ഷം ആളുകളാണ് പബ്ജി ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമ 33 ദശലക്ഷം ഉപയോക്താക്കളാണ് ഉള്ളത്.