Bengaluru : മോട്ടറോള യൂറോപ്പിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഫോൺ മോട്ടോ ജി 52 ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്നാണ് 91 മൊബൈൽസിന്റെ റിപ്പോർട്ടിൽ പറയുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ്, 90Hz റിഫ്രഷ് റേറ്റ്, അമോലെഡ് ഡിസ്‌പ്ലേ, 5,000 mAh ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ഇന്ത്യയിൽ ഫോണിന്റെ വില 20000 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്പിൽ ഫോൺ അവതരിപ്പിച്ചപ്പോൾ 4ജിബി റാം വേരിയന്റിന്റെ വില 249 യൂറോ ആയിരുന്നു അതായത് 20600 ഇന്ത്യൻ രൂപ. ഇന്ത്യയിൽ ഫോൺ കൂടുതൽ മാറ്റങ്ങളോടെയാകും എത്തുന്നതെന്നും റിപ്പോർട്ടുണ്ട്. ഫോണിന്റെ ഇന്ത്യൻ വേരിയന്റിന് 6.5 ഇഞ്ച് 90Hz FHD+ pOLED ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ യൂറോപ്യൻ വേരിയന്റിന് 6.6 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയായിരുന്നു ഉണ്ടായിരുന്നത്.
മോട്ടോ ജി 52ന്റെ ഫീച്ചറുകൾ
മോട്ടറോള മോട്ടോ ജി 52 ഫോണുകൾ 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് പിഓ ലെഡ് ഡിസ്പ്ലേയോട് കൂടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ റെസൊല്യൂഷൻ 1080 x 2400 പിക്‌സൽസ് ആയിരിക്കാനാണ് സാധ്യത. ഫോണിന് 90 Hz റിഫ്രഷ് റേറ്റും, 20:9 ആസ്പെക്ട് റേഷ്യോയും ഉണ്ടായിരിക്കും. ഫോണിന്റെ ഡിസ്‌പ്ലേയ്ക്ക് മുകളിലായി പഞ്ച് ഹോൾ ഡിസൈനിലാണ് ഫോണിന്റെ സെൽഫി ക്യാമറ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ചിപ്‌സെറ്റ് പ്രൊസസ്സറാണ് ഫോണിൽ ഉള്ളത്. ഫോൺ ആകെ ഒരു വേരിയന്റിൽ മാത്രമേ എത്തൂവെന്നാണ് സൂചന. അങ്ങനെയെങ്കിൽ ഫോൺ 6 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലായിരിക്കുന്ന എത്തുന്നത്. കൂടാതെ എക്സ്പാൻഡബിൾ മെമ്മറി സൗകര്യവും ഉണ്ട്. ഫോൺ മൈ യുഎക്സ് - ഓട് കൂടിയ ആൻഡ്രോയിഡ് 12 സോഫ്റ്റ്വെയറിൽ ആകും പ്രവർത്തിക്കുക.
ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 50MP പ്രൈമറി സെൻസർ, 8MP അൾട്രാവൈഡ് ആംഗിൾ ലെൻസ്, 2MP ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമറകൾ. കൂടാതെ ഫോണിന്റെ ഫ്രണ്ട് ക്യാമറ 16 മെഗാപിക്സൽസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഫോണിന് 30 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ 5000 mAh ബാറ്ററിയും ഉണ്ടായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...