ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസ് പുതിയ ഇലക്ട്രിക് കാർ അവതരിപ്പിച്ചു. ലാസ് വെഗാസിൽ നടന്നുകൊണ്ടിരിക്കുന്ന CES 2022 ടെക് ഷോയിലാണ് മെഴ്‌സിഡസ് ബെൻസ് വിഷൻ EQXX കൺസെപ്റ്റ് EV അവതരിപ്പിച്ചത്. ലോകത്തിലെ ഏറ്റവും എയറോഡൈനാമിക് കാറാണ് വിഷൻ ഇക്യുഎക്സ്എക്സ്. ഒരു തവണ ചാർജ് ചെയ്താൽ 1,000 കിലോമീറ്റർ റേഞ്ച് മെഴ്‌സിഡസ് ബെൻസ് വിഷൻ ഇക്യുഎക്സ്എക്സ് വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
പുതിയ കാലത്തെ സാങ്കേതികവിദ്യയും മെറ്റീരിയലുകളും വാഹനത്തിൽ ഉപയോഗിക്കുന്നുണ്ടെന്ന് മെഴ്‌സിഡസ് ബെൻസ് വ്യക്തമാക്കി. ഇവി സെഡാൻ മേൽക്കൂരയിൽ സോളാർ പാനലുകളുമായാണ് എത്തുന്നത്. പോർഷെ ടെയ്‌കാൻ, ഓഡി ഇ-ട്രോൺ ജിടി, ടെസ്‌ല റോഡ്‌സ്റ്റർ തുടങ്ങിയ ആഡംബര ഇലക്ട്രിക് വാഹനങ്ങളോട് മത്സരിക്കുന്ന ഒരു സ്‌പോർട്ടി, സ്‌ലിക്ക്, ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് മെഴ്‌സിഡസ് EQXX എത്തുന്നത്.
ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി മൂന്ന് ഇവി ഡിസൈനുകൾ വികസിപ്പിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. സ്വന്തമായി ബാറ്ററികൾ ഉത്പാദിപ്പിക്കുന്നതിന് എട്ട് ഫാക്ടറികൾ സ്ഥാപിക്കാനും മെഴ്സിഡെസ് ബെൻസ് പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജിഗാഫാക്ടറികളിൽ ഒന്ന് അമേരിക്കയിലാണ് നിർമിക്കുന്നത്. നാല് എണ്ണം യൂറോപ്പിലെ മറ്റ് പങ്കാളികളുമായി ചേർന്ന് നിർമിക്കും.
നിലവിൽ ഒറ്റചാർജിൽ 770 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന ഇക്യുഎസ് ആണ് മെഴ്സിഡസ് ബെൻസിന്റെ ഏറ്റവും മികച്ച ഇലക്ട്രിക് വാഹനം. ഇക്യുഎസിൽ നൽകിയിട്ടുള്ള ബാറ്ററിയേക്കാൾ ഉയർന്ന ശേഷിയുള്ള ബാറ്ററിയാണ് EQXX മോഡലിന് നൽകിയിരിക്കുന്നത്. ഇത് 20 ശതമാനം അധികം പവർ നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...