ബാറ്ററി തീർന്ന് വഴിയിലാകുമോ ? ഓടിക്കൊണ്ടിരിക്കുമ്പോൾ കത്തിപ്പോകുമോ? സർവ്വീസ് കൃത്യസമയത്ത് ചെയ്യാൻ പറ്റുമോ? ഇതൊക്കെയായിരുന്നു ഇലക്ട്രിക് വാഹനമെന്ന് കേൾക്കുമ്പോൾ പൊതുവെ മലയാളികൾക്കുള്ള സംശയങ്ങളും ചോദ്യങ്ങളും . എന്നാൽ സീൻ മാറുകയാണ്. ഇലക്ട്രിക് വാഹനങ്ങളോടുള്ള മലയാളികളുടെ പ്രിയം കൂടി വരുന്നു. അതെ 2022ല്‍ ഈ വിപണി കാഴ്ചവച്ച വില്പന വളര്‍ച്ച 454 ശതമാനമാണ് . കഴിഞ്ഞവര്‍ഷം, അതായത് കേരളത്തില്‍ പുതുതായി നിരത്തിലെത്തിയത് 39,525 ഇ-വാഹനങ്ങളാണ് പരിവാഹന്‍ രജിസ്‌ട്രേഷന്‍ കണക്കുകള്‍ പ്രകാരം.
2021ല്‍ വില്പന 8,706 ഇ-വാഹനങ്ങളായിരുന്നു. 2021ലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്പന ഡിസംബറിലായിരുന്നു, 1,388 എണ്ണം. ഏറ്റവും കുറവ് മേയ് മാസത്തിൽ, 177 എണ്ണം. എന്നാൽ ഈ വർഷം 1,722 എണ്ണം വാഹനങ്ങൾ ഇറങ്ങിയ നടത്തിയ ജനുവരിയിലായിരുന്നു ഏറ്റവും കുറഞ്ഞ വില്പന. പിന്നീട് ഒരോ മാസംവും വില്പന കുതിച്ചുയർന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലും വില്പന 4,000 യൂണിറ്റ് കടന്നു. ഒക്‌ടോബറില്‍ 4,296 യൂണിറ്റുകളുടെ വില്പനയാണ് നടന്നത്. നവംബറില്‍ ഇത് 4,263ലേക്ക് താഴ്‌ന്നുവെങ്കിലും ഡിസംബറില്‍ 4,585 യൂണിറ്റിലേക്ക് വീണ്ടും ഉയര്‍ന്നു. ഇലക്ട്രികിന് പുറമെ ഹൈബ്രിഡ് വാഹനങ്ങള്‍ക്കും കേരളത്തില്‍ സ്വീകാര്യതയുണ്ട്.
പെട്രോള്‍ എന്‍ജിന് പുറമേ ഇലക്‌ട്രിക് മോട്ടോറുമുള്ള പെട്രോള്‍/ഹൈബ്രിഡ് വിഭാഗത്തിലെ കഴിഞ്ഞവര്‍ഷത്തെ വില്പന 12,275 യൂണിറ്റുകളായിരുന്നു. ഡീസല്‍/ഹൈബ്രിഡ് വില്പന 67 എണ്ണവും. പെട്രോള്‍/സി.എന്‍.ജി വിഭാഗത്തില്‍ 4,281 വാഹനങ്ങളും സി.എന്‍.ജി ഒണ്‍ലി വിഭാഗത്തില്‍ 9,855 വാഹനങ്ങളും 2022ൽ വിറ്റഴിഞ്ഞു. പെട്രോള്‍ എന്‍ജിന്‍ വിഭാഗത്തില്‍ 6.61 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവര്‍ഷം മലയാളികൾ പുതുതായി വാങ്ങിയത്. 55,844 പുതിയ ഡീസല്‍ വണ്ടികളും പുറത്തിറങ്ങി. പരിസ്ഥിതി സൗഹാര്‍ദ്ദമെന്നതിന് പുറമേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുമ്ബോള്‍ പെട്രോള്‍/ഡീസല്‍ വാഹനങ്ങളേക്കാള്‍ പരിപാലനച്ചെലവ് കുറവാണ് എന്നത് കേരളീയർ മനസിലാക്കിത്തുടങ്ങിയിരിക്കുന്നു.
കേരളത്തിൽ മാത്രമല്ല, ദേശീയതലത്തിലും മികച്ച മുന്നേറ്റമാണ് ഇ-വാഹനവില്പന 2022ല്‍ കാഴ്ചവച്ചത് . എല്ലാ ശ്രേണികളിലുമായി 2022ല്‍ 9ലക്ഷത്തി 99 ആയിരത്തി 949 ഇ-വാഹനങ്ങള്‍ ഇന്ത്യൻ നിരത്തുകളിലിറങ്ങി. 2021ലെ ഇത് 3.22 ലക്ഷമായിരുന്നു . 210 ശതമാനമാണ് വർദ്ധനവ്. 10 ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ലില്‍ നിന്ന് 51 യൂണിറ്റുകള്‍ മാത്രം അകലെയായിരുന്നു 2022ലെ വില്പന. ഇ-വാഹനവില്പനയില്‍ 62 ശതമാനവും ടൂവീലറുകളായിരുന്നു. ഒല, ഒകിനാവ, ഹീറോ ഇലക്‌ട്രിക് എന്നിവയാണ് ടൂവീലറുകളില്‍ മുന്നില്‍. റോഡിലിറങ്ങിയ 32,853 ഇ-കാറുകളിൽ 25,760 യൂണിറ്റുകളും ടാറ്റയുടേതായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...