HDFC ബാങ്ക് ഉപഭോക്താക്കൾക്ക് മൊബൈൽ, ഓൺലൈൻ ബാങ്കിങ് സൗകര്യങ്ങൾക്ക് തടസ്സം നേരിട്ടു. ചൊവ്വാഴ്ച രാവിലെ മുതലാണ് ചില ഉപഭോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിട്ട് തുടങ്ങിയത്. ബാങ്ക് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നും ഉടൻ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്റെ പ്രശനം നേരിട്ടേണ്ടി വന്നണത്തിന് ക്ഷമാപനവും നടത്തിയിട്ടുണ്ട്.
Some customers are facing intermittent issues accessing our NetBanking/MobileBanking App. We are looking into it on priority for resolution. We apologize for the inconvenience and request you to try again after sometime. Thank you.
— HDFC Bank Cares (@HDFCBank_Cares) March 30, 2021
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഔദ്യോഗിക ട്വിറ്റർ (Twitter) അക്കൗണ്ടിലൂടെയാണ് ബാങ്ക് ഈ വിവരം തങ്ങളുടെ ഉപഭോക്താക്കളെ അറിയിച്ചത്. ചൊവ്വാഴ്ച്ച രാവിലെ മുതൽ പ്രശ്നം നേരിട്ടതിനെ തുടർന്ന് നിരവധി ഉപഭോക്താക്കൾ ട്വിറ്ററിലൂടെ ബാങ്കിനെ വിവരം അറിയിക്കാൻ ശ്രമിച്ചിരുന്നു. ഇതിനെ തുടർന്നാണ് വിശദീകരണവുമായി ബാങ്ക് രംഗത്തെത്തിയത്. ഓൺലൈൻ പേയ്‌മെന്റിന്റെ തോത് കൂടിയതാണ് പ്രശ്നത്തിന്റെ കാരണമെന്നാണ് കരുതുന്നത്.
ALSO READ: തിരുപ്പതി ക്ഷേത്രത്തിൽ നിന്നും വൻതോതിൽ മുടി ചൈനയിലേക്ക് കടത്തുന്നു? എന്തിന്?
എച്ച്ഡിഎഫ്സി ബാങ്കിന്റെ മൊബൈൽ (Mobile) , ഓൺലൈൻ ബാങ്കിങ് സൗകര്യങ്ങൾക്ക് തടസ്സം നേരിടുന്നത് ആദ്യത്തെ സംഭവമല്ല മുമ്പും നിരവധി തവണ ബാങ്കിന്റെ ഓൺലൈൻ സൗകര്യങ്ങൾക്ക് തടസ്സം നേരിട്ടിട്ടുണ്ട്. നിരവധി തവണ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് 2020 ഡിസംബറിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതിയ ഓൺലൈൻ സൗകര്യത്തിന്റെ ലോഞ്ച് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ തടഞ്ഞിരുന്നു.ഇതിനെ തുടർന്ന് 2021 ജനുവരി 11 ന് ഈ പ്രശനങ്ങൾ കുറയ്ക്കാനുള്ള മാർഗങ്ങളും എച്ച്ഡിഎഫ്സി അവതരിപ്പിച്ചിരുന്നു.
ALSO READ: Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി
എച്ച്ഡിഎഫ്സി ബാങ്കിനെ കൂടാതെ എസ്‌ബിഐയുടെ (SBI) യോനോ എന്ന ഓൺലൈൻ ബാങ്കിങ് ആപ്പിനും കഴിഞ്ഞ വര്ഷം പ്രശ്നങ്ങൾ നേരിട്ടിരുന്നു എന്നാൽ ഉടൻ തന്നെ പരിഹാര നടപടികൾ കണ്ടെത്തുകയായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓൺലൈൻ ബാങ്കിങ്ങുകൾ കൂടി വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് അസൗകര്യമുണ്ടാക്കാത്ത വിധ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണെമെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...