Wimbledon 2022 : കിരീടം നിലനിർത്താൻ ജോക്കോവിച്ച് കന്നിക്കായി കിർഗിയോസ്; വിംബിൾഡൺ ഫൈനൽ എപ്പോൾ, എവിടെ കാണാം?

Wimbledon 2022 Live ആകെയുള്ള ഗ്രാൻഡ് സ്ലാം കിരീട നേട്ടത്തിൽ റോജർ ഫെഡറർക്കൊപ്പമാണ് ജോക്കോവിച്ച്. കൂടാതെ ജയത്തോടെ റാഫേൽ നദാലുമായിട്ടുള്ള ഗ്രാൻഡ് സ്ലാം നേട്ടത്തിന്റെ ദൂര ഒരു കിരീടമായി കുറയും.

Written by - Zee Malayalam News Desk | Last Updated : Jul 10, 2022, 06:11 PM IST
  • ആകെയുള്ള ഗ്രാൻഡ് സ്ലാം കിരീട നേട്ടത്തിൽ റോജർ ഫെഡറർക്കൊപ്പമാണ് ജോക്കോവിച്ച്.
  • കൂടാതെ ജയത്തോടെ റാഫേൽ നദാലുമായിട്ടുള്ള ഗ്രാൻഡ് സ്ലാം നേട്ടത്തിന്റെ ദൂര ഒരു കിരീടമായി കുറയും.
  • 2021 വിംബിൾഡണിൽ മുത്തമിട്ടന്നതും സെർബിയയുടെ ലോക മൂന്നാം നമ്പർ തരാം തന്നെയാണ്.
  • ഇറ്റാലിയൻ താരം മാറ്റിയോ ബെരിറ്റിനെയെ തകർത്താണ് കഴിഞ്ഞ സീസണിൽ ജോക്കോവിച്ച് വിംബിൾഡൺ സ്വന്തമാക്കുന്നത്.
Wimbledon 2022 : കിരീടം നിലനിർത്താൻ ജോക്കോവിച്ച് കന്നിക്കായി കിർഗിയോസ്; വിംബിൾഡൺ ഫൈനൽ എപ്പോൾ, എവിടെ കാണാം?

Wimbledon 2022 Live : കിരീടം നിലനിർത്തി ഗ്രൻഡ് സ്ലാം നേട്ടത്തിൽ റോജർ ഫെഡററെ മറികടക്കാൻ വിംബിൾഡൺ 2022 ന്റെ ഫൈനലിൽ ഇന്ന് നൊവാക്ക് ജോക്കോവിച്ച് ഓസട്രേലിയയുടെ നിക്ക് കിർഗിയോസിനെ നേരിടും. കന്നി കിരീട നേട്ടത്തിനായിട്ടാണ് ഒന്നാ സീഡ് സെർബിയൻ താരത്തോട് നിക്ക് കിർഗിയോസ് ഏറ്റമുട്ടാൻ ഒരുങ്ങന്നത്. ആകെയുള്ള ഗ്രാൻഡ് സ്ലാം കിരീട നേട്ടത്തിൽ റോജർ ഫെഡറർക്കൊപ്പമാണ് ജോക്കോവിച്ച്. കൂടാതെ ജയത്തോടെ റാഫേൽ നദാലുമായിട്ടുള്ള ഗ്രാൻഡ് സ്ലാം നേട്ടത്തിന്റെ ദൂര ഒരു കിരീടമായി കുറയും.

2021 വിംബിൾഡണിൽ മുത്തമിട്ടന്നതും സെർബിയയുടെ ലോക മൂന്നാം നമ്പർ തരാം തന്നെയാണ്. ഇറ്റാലിയൻ താരം മാറ്റിയോ ബെരിറ്റിനെയെ തകർത്താണ് കഴിഞ്ഞ സീസണിൽ ജോക്കോവിച്ച് വിംബിൾഡൺ സ്വന്തമാക്കുന്നത്. സെമി-ഫൈനലിൽ കാമറോൺ നോറിയെ തകർത്താണ് സെർബിയൻ താരം ടൂർണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഓസീസ് താരമാകാട്ടെ സ്പാനിഷ് ഇതിഹാസം നദാൽ പരിക്കേറ്റ് പിന്മാറിയതോടെയാണ് സെന്റർ കോർട്ടിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്.

ALSO READ : ടെന്നീസ് കോർട്ടിലെ വെളുത്ത വസ്ത്രം വീണ്ടും ചർച്ചയാവുന്നു

വിംബിൾഡൺ 2022 ഫൈനൽ മത്സരം എപ്പോൾ എവിടെ എങ്ങനെ കാണാം?

ജൂലൈ പത്ത് ഞായറാഴ്ച.

സമയം : ഇന്ത്യൻ സമയം വൈകിട്ട് 6.30

സ്ഥലം : സെന്റ്ർ കോർട്ട് വിംബിൾഡൺ

മത്സരം സംപ്രേഷണം ചെയ്യുന്ന ടിവി ചാനലുകൾ : ഇന്ത്യയിൽ സ്റ്റാർ നെറ്റുവർക്കിനാണ് സംപ്രേഷണ അവകാശം. സ്റ്റാർ സ്പോർട്സിന്റെ ചാനലുകളിൽ മത്സരം കാണാൻ സാധിക്കുന്നതാണ്. 

ഓൺലൈൻ ലൈവ് സ്ട്രീമിങ് : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ മത്സരം തത്സയം ലവായി കാണാൻ സാധിക്കുന്നതാണ്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News