രാജ്കോട്ട്: ഇന്ത്യയുടെ മുൻ അണ്ടർ 19 ക്യാപ്റ്റനും 2019-20 സീസണിൽ സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി നേടിയ ടീമിലെ അംഗവുമായ അവി ബാരോട്ട് അന്തരിച്ചു. 29 വയസായിരുന്നു. ഹൃദയാഘാതം മൂലം ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്.
2019-20 സീസണില്‍ രഞ്ജി ട്രോഫി നേടിയ ടീമിലെ അംഗമായിരുന്നു അവി. കരിയറില്‍ അദ്ദേഹം ഹരിയാനയെയും ഗുജറാത്തിനേയും താരം പ്രതിനിധീകരിച്ചിട്ടുണ്ട്. താരത്തിന്റെ വിയോഗത്തില്‍ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ദുഃഖം രേഖപ്പെട്ടുത്തിയിട്ടുണ്ട്.
Also Read: IPL 2021: കുഞ്ഞുകൈകളിൽ ഐപിഎൽ ട്രോഫിയുമായി സിവ; ചിത്രം വൈറലാകുന്നു
ബറോട്ട് 38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര T20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന അദ്ദേഹം ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 1,547 റണ്‍സും ലിസ്റ്റ്-എ കളികളില്‍ 1030 റണ്‍സും ടി 20 യില്‍ 717 റണ്‍സും നേടിയിട്ടുണ്ടായിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി അദ്ദേഹം 21 രഞ്ജി ട്രോഫി മത്സരങ്ങളും 17 ലിസ്റ്റ് എ മത്സരങ്ങളും 11 ആഭ്യന്തര ടി 20 മത്സരങ്ങളും കളിച്ചു.
2011-ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റനായിരുന്നു ബറോട്ട്. ഈ വര്‍ഷം ആദ്യം ഗോവയ്ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ വെറും 53 പന്തില്‍ 122 റണ്‍സ് നേടി ശ്രദ്ധ നേടിയിരുന്നു. ബറോട്ടിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയദേവ് ഷാ പറഞ്ഞത് അവിയുടെ വിയോഗ വാർത്ത വളരെ ഞെട്ടിക്കുന്നതും വേദനാജനകവുമാണ് എന്നാണ്. മാത്രമല്ല അദ്ദേഹം വളരെ നല്ല കളിക്കാരനായിരുന്നുവെന്നും അടുത്തിടെ നടന്ന മത്സരങ്ങളിൽ അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...