മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിന് പിന്നാലെ എൽ ക്ലാസിക്കോയിലും ബാഴ്സലോണയക്ക് തിരിച്ചടി. സാന്റിയാഗോ ബെർണബ്യുവിൽ വെച്ച് നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡ് ബാഴ്സയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. ഇതോടെ കഴിഞ്ഞ സീസണിൽ സാന്റിയാഗോയിൽ നേരിട്ട 4-0ത്തിന് യുറോപ്യൻ ചാമ്പ്യന്മാർ മറുപടി നൽകുകയും ചെയ്തു. ജയത്തോടെ റയൽ മാഡ്രിഡ് 25 പോയിന്റോടെ ലാ ലിഗ പോയിന്റെ പട്ടികയിൽ ഒന്നാമതെത്തി.
ബോഴ്സ തങ്ങളുടെ പതിവ് ശൈലിയിൽ പൊസെഷൻ ഫുട്ബോൾ തുടർന്നപ്പോൾ റയലാകട്ടെ അവസരങ്ങൾ ഒരുക്കി കറ്റാലന്മാരുടോ പോസ്റ്റിലേക്ക് കുതിക്കാനാണ് തീരുമാനിച്ചത്. റയലിന്റെ ബോക്സിലേക്ക് നിരവധി തവണയാണ് റോബർട്ട് ലെവൻഡോസ്കിയുടെ നേതൃത്വത്തിൽ ബാഴ്സ നടത്തിയത്. എന്നാൽ അതൊന്നും ഗോളാക്കി മാറ്റാൻ സാവിയുടെ ബാഴ്സയ്ക്ക് സാധിച്ചില്ല.
ALSO READ : ISL : 'ഓവർ കോൺഫിഡൻസ് സീറോ ഡിഫൻസ്'; മോഹൻ ബഗാനെ തോൽപ്പിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്
12-ാം മിനിറ്റിൽ നായകൻ കരീം ബെൻസിമയിലൂടെയാണ് മാഡ്രിഡ് ആദ്യ ഗോൾ നേടുന്നത്.മധ്യനിരയിൽ നിന്നും ത്രൂ പാസുമായി മുന്നേറിയ വിനിഷ്യസ് ജൂനിയറിന്റെ ഷോട്ട് ബാഴ്സയുടെ ഗോൾ കീപ്പർ ടെർ സ്റ്റേഗൻ തട്ടിയകറ്റി. എന്നാൽ ആ സേവ നേരയെത്തിയത് ബെൻസിമുയടെ കാലിലേക്ക്. കൃത്യമായി ഫ്രഞ്ച് താരം ബാഴ്സലോണയിലൂടെ വലയിൽ എത്തിക്കുകയും ചെയ്തു.
തുടർന്ന് 35-ാം മിനിറ്റിൽ മധ്യനിര താരം ഫെഡെറിക്കോ വാർവർദെയിലൂടെ റയൽ ലീഡ് ഉയർത്തുകയായിരുന്നു. ബോക്സിന്റെ പുറത്ത് നിന്നുമായിരുന്നു ഉറുഗ്വേൻ താരത്തിന്റെ ഗോൾ നേട്ടം. തുടർന്ന് മത്സരം ഇഞ്ചുറി സമയത്തെത്തിയപ്പോൾ റോഡ്രിഗോ പെനാൽറ്റലൂടെ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ കണ്ടെത്തുകയും ചെയ്തു. 83-ാം മിനിറ്റിൽ ഫെറാൻ ടോറസാണ് ബാഴ്സയ്ക്കായി ആശ്വാസ ഗോൾ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...