ഗോവ : കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala Blasters) വിങ്ങുകൾ ഒന്നും കൂടി ശക്തമാക്കാൻ ടീം മാനേജുമെന്റ് ഒരുങ്ങുന്നു. ലെഫ്റ്റ് വിങ്ങിൽ മുന്നേറ്റ താരമായി ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആശിഖ് കരുണിയനെ (Ashique Karuniyan) എത്തിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മാനേജ്മെന്റ്.
കരുണിയനെ കൂടാതെ ലല്ലിയൻസ്യാളാ ഛാങ്തെക്കായും കെബിഎഫ്സി ടീം മാനേജുമെന്റ് ലക്ഷ്യം വെക്കുന്നുണ്ട്. കൂടാതെ ഒരു ബാക്കപ്പായി ഐ-ലീഗ് താരങ്ങളിലേക്കും കണ്ണ് വെക്കുന്നുണ്ട് കേരള ബ്ലാസ്റ്റേഴ്സ്.
ALSO READ : ISL 2021-22 | ഈസ്റ്റ് ബംഗാൾ മനൊളൊ ഡയസിനെ പുറത്താക്കി; പകരം മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ എത്തിച്ചേക്കും
പരിക്കേറ്റ് ടീമിൽ നിന്ന് മാറി നിൽക്കുന്ന കെ പി രാഹുൽ എപ്പോൾ ടീമിൽ തിരികെ എത്തുമെന്നത് നിശ്ചയമില്ല. താരവും കൂടി എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങ് ഒന്നും കൂടി മെച്ചപ്പെടുമെന്നാണ് ആരാധകരുടെ നിഗമനം.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ വലത് മിഡ് ഫീൽഡ് താരം സെയ്ത്യാസെനെ ലോൺ അടിസ്ഥാനത്തിൽ ഹൈദരാബാദ് എഫ്സിക്ക് നൽകാൻ തീരുമാനിച്ചു. 2019 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായ താരത്തിന് ഇത്തവണ പലപ്പോഴും ബെഞ്ചിലിരിക്കേണ്ട അവസ്ഥയാണ്. റൈറ്റ് മിഡ് ഫീൽഡറായി സഹൽ അബ്ദുൽ സമദും കൂടി ഇറങ്ങുമ്പോൾ മണിപ്പൂരി താരത്തിന്റെ അവസരം കുറഞ്ഞ് വരുകയായിരുന്നു.
ALSO READ : ISL 2021-22 | മൂന്ന് വർഷത്തിന് ശേഷം മുംബൈ സിറ്റിയെ മൂന്നടിച്ച് തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്
ജനവുരി രണ്ട് ഞായറാഴ്ച ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. നിലവിൽ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ തോൽവി അറിയാത്ത ബ്ലാസ്റ്റേഴ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...