IND vs ENG : ബൂം..ബൂം എഫെക്ടിൽ ഇംഗ്ലണ്ട് തകർന്നു; ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ്

IND vs ENG 2nd Test First Innings Highlights : ജസ്പ്രിത് ബുമ്രയുടെ ആറ് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് തകർത്തത്

Written by - Jenish Thomas | Last Updated : Feb 3, 2024, 06:00 PM IST
  • ആറ് വിക്കറ്റ് നേട്ടമാണ് ബുമ്ര ഇന്ന് നേടിയത്​
  • ടെസ്റ്റ് കരിയറിലെ ബുമ്ര വിക്കറ്റ് നേട്ടം 150 തികച്ചു
IND vs ENG : ബൂം..ബൂം എഫെക്ടിൽ ഇംഗ്ലണ്ട് തകർന്നു; ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ലീഡ്

IND vs ENG 2nd Test Updates : വിശാഖപട്ടണം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ലീഡ്. ജസ്പ്രിത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിൽ 142 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ നേടിയത്.  ആറ് വിക്കറ്റ് സ്വന്തമാക്കിയതോടെ ബുമ്ര തന്റെ ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 150 കടന്നു. യശ്വസ്വി ജയ്സ്വാളിന്റെ ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 396 റൺസ് നേടി. ഒന്നാം ഇന്നിങ്സിൽ സന്ദർശകർ 253 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 28 റൺസെന്ന നിലയിലാണ് രണ്ടാം ദിനം കളി അവസാനിപ്പച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും ജയ്സ്വാളുമാണ് ക്രീസിൽ.

336 ന് ആറ് എന്ന നിലയിലാണ് ഇന്ത്യയുടെ രണ്ടാം ദിനം ജയ്സ്വാളും ആർ അശ്വിനും ചേർന്ന് ആരംഭിച്ചത്. കരിയറിലെ ആദ്യ ഇരട്ട സെഞ്ചുറി നേടിയ ജയ്സ്വാൾ ഇന്ത്യൻ സ്കോർ ബോർഡിനെ 400 ലക്ഷ്യമാക്കി നയിച്ചു. എന്നാൽ 396 റൺസിന് ഇന്ത്യ ആദ്യ ഇന്നിങ്സിൽ പുറത്തായി. 277 പന്തിൽ നിന്നാണ് ഇന്ത്യൻ യുവതാരം തന്റെ കന്നി ഇരട്ട സെഞ്ചുറി നേടുന്നത്. ഇരട്ട സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന് റെക്കോർഡും ജയ്സ്വാൾ സ്വന്തമാക്കി. 290 പന്തിൽ 19 ഫോറും ഏഴ് സിക്സറുകളുടെ അകമ്പടിയോടെയായിരുന്നു ജയ്സ്വാളിന്റെ ഇന്നിങ്സ്.

ALSO READ : IND vs ENG : ജയ്സ്വാളിന്റെ സെഞ്ചുറിയിൽ ആദ്യ ദിനം കരകയറി ഇന്ത്യ; സ്കോർ 300 കടന്നു

ജയ്സ്വാളിന്റെ പ്രകടനത്തിന് പിൻബലത്തിൽ മാത്രമാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് 396 റൺസെടുത്തത്. 34 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ഇന്നിങ്സിൽ രണ്ടാമത്തെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്സണും ഷൊയ്ബ് ബഷീർ, റെഹാൻ അഹമ്മദ് എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. ടോം ഹാർട്ട്ലിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ട് തങ്ങളുടെ പതിവ് ശൈലിയായ ബാസ്ബോൾ സ്റ്റൈലിൽ ബാറ്റ് വീശി. ഓപ്പണർ സാക്ക് ക്രോവ്ളിയും ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമല്ലാതെ മറ്റൊരു മികച്ച പ്രകടനം ഇംഗ്ലീഷ് ബാറ്റിങ് നിരയിൽ പിറന്നില്ല. 76 റൺസെടുത്ത ഓപ്പണർ സാക് ക്രോവ്ളിയെ അക്സർ പട്ടേൽ പുറത്താക്കുകയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിന്റെ മധ്യനിരയെ ചീട്ടുകൊട്ടാരം പോലെ തകർത്തത് ബുമ്രയാണ്. ഹൈദരാബാദിൽ സെഞ്ചുറി നേടിയ ഒലി പോപ്പ് മുതൽ അവസാനം വീണ ജെയിംസ് ആൻഡേഴ്സൺ വരെ തകർന്നടിഞ്ഞത് ബുമ്രയുടെ തീപാറുന്ന ബോളിങ്ങിന് മുന്നിലാണ്.

ഇന്നത്തെ പ്രകടനത്തിലൂടെ ബുമ്ര തന്റെ ടെസ്റ്റ് കരിയറിലെ വിക്കറ്റ് നേട്ടം 150 തികച്ചു. 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുമ്രയുടെ ഈ നേട്ടം. താരത്തിന്റെ കരിയറിലെ പത്താം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ബുമ്രയെ കൂടാതെ കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ ഒരു വിക്കറ്റ് വീതം നേടി. ഇന്ന് രണ്ടാം ദിനത്തിൽ ആകെ വീണത് 14 വിക്കറ്റുകളാണ്. അതേസമയം അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ സന്ദർശകരായ ഇംഗ്ലണ്ട് 1-0ത്തിന് മുന്നിലാണ്. ഹൈദരാബാദിൽ വെച്ച് നടന്ന ആദ്യ ടെസ്റ്റിൽ 28 റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യ ടെസ്റ്റിൽ സമാനമായ രീതിയിൽ ഇന്ത്യ 100 റൺസിനെ മേലെ ഒന്നാം ഇന്നിങ്സ് നേടിയിരുന്നു. പക്ഷെ രണ്ടാം ഇന്നിങ്സ് മോശം ബാറ്റിങ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചു.

 
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News