മുംബൈ: ഏകദിന ലോകകപ്പില്‍ പുതുചരിത്രം കുറിച്ച് വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനലില്‍ ഏകദിന കരിയറിലെ കോഹ്ലി 50-ാം സെഞ്ച്വറി നേടി. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 റെക്കോര്‍ഡുകള്‍ എന്ന നേട്ടമാണ് കോഹ്ലി മറികടന്നത്. സച്ചിന്‍ 452 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 49 സെഞ്ച്വറികള്‍ നേടിയത്. എന്നാല്‍, വിരാട് കോഹ്ലിയ്ക്ക് വെറും 279 ഇന്നിംഗ്‌സുകളാണ് വേണ്ടി വന്നത്.
ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും മകള്‍ സാറയും എത്തിയിരുന്നു. സച്ചിനെ സാക്ഷിയാക്കി പുതുചരിത്രം കുറിച്ചത് കോഹ്ലിയ്ക്ക് ഇരട്ടിമധുരമായി. കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും പവലിയനിലെത്തിയിരുന്നു. ഡേവിഡ് ബെക്കാം, വിക്കി കൗശല്‍, ജോണ്‍ എബ്രഹാം എന്നിവരും ഗ്യാലറിയിലുണ്ടായിരുന്നു.
ALSO READ: രചിന്റെ പേരിന് സച്ചിനും ദ്രാവിഡുമായി ബന്ധമില്ല; പ്രചാരണം തള്ളി പിതാവ്
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോര്‍ഡും കോഹ്ലിയ്ക്ക് മുന്നില്‍ വഴിമാറി. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോഹ്ലി മറികടന്നത്. ന്യൂസിലന്‍ഡിനെതിരെ കോഹ്ലി 79 റണ്‍സ് നേടിയപ്പോഴാണ് പുതുചരിത്രം കുറിച്ചത്. 11 മത്സരങ്ങളില്‍ നിന്ന് 1 സെഞ്ച്വറിയും 6 അര്‍ധ സെഞ്ച്വറിയുമായിരുന്നു സച്ചിന്‍ നേടിയത്. ഈ നേട്ടം മറികടക്കാന്‍ കോഹ്ലിയ്ക്ക് 10 മത്സരങ്ങളേ വേണ്ടി വന്നുള്ളൂ. 2 സെഞ്ച്വറികളും 5 അര്‍ധ സെഞ്ച്വറികളുമാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകള്‍ എന്ന സച്ചിന്റെ റെക്കോര്‍ഡും (7) കോഹ്ലിയ്ക്ക് മുന്നില്‍ വഴിമാറി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.