32 ടീമുകളെ വെച്ച് സംഘടിപ്പിക്കുന്ന പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് 2025ൽ അമേരക്കയിൽ വെച്ച് നടത്തും. നേരത്തെ ഫിഫ സംഘടിപ്പിച്ചിരുന്ന ക്ലബ് ലോകകപ്പിന്റെ മത്സരക്രമങ്ങളും ടീമുകളുടെ പങ്കാളിത്തവും ഉയർത്തികൊണ്ട് പുതിയ ടൂർണമെന്റ് ഒരുക്കുമെന്ന് അഗോള ഫുട്ബോൾ സംഘടന അറിയിച്ചിരുന്നു. 2025 ജൂണിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുക. ഏകകണ്ഠേന ആതിഥേയരായി അമേരിക്കയുടെ പേര് ക്ലബ് ഫുട്ബോൾ ലോകകപ്പിനായി ഫിഫ തിരഞ്ഞെടുക്കുകയായിരുന്നു.
ഇതോടെ തുടർച്ചയായി മൂന്ന് വർഷം അമേരിക്ക വിവിധ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റുകൾക്കാണ് ആതിഥേയത്വം വഹിക്കാൻ പോകുന്നത്. 2024 കോപ്പ അമേരിക്ക, 2025 ക്ലബ് ഫുട്ബോൾ ലോകകപ്പ്, 2026 മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പം ഫിഫ ലോകകപ്പും അമേരിക്ക ആതിഥേയത്വം വഹിക്കും.
ALSO READ : Ind vs Pak: ഇന്ത്യയോട് എട്ട് നിലയിൽ പൊട്ടി; വിസ ലഭിക്കാൻ വൈകിയതാണ് തോൽവിയ്ക്ക് കാരണമെന്ന് പാക് കോച്ച്
ഭൂഖണ്ഡങ്ങളിലെ ലീഗ് ടൂർണമെന്റ് (കോൺഫിഡറേഷൻ കപ്പുകൾ) ജേതാക്കൾ നേരിട്ട് ക്ലബ് ഫുട്ബോൾ ലോകകപ്പിലേക്ക് നേരിട്ട് തിരഞ്ഞെടുക്കപ്പെടും. അതായത് 2021-24 കാലഘട്ടം വരെ ഭൂഖണ്ഡങ്ങളിലെ ലീഗ് ടൂർണമെന്റ് ജേതാക്കൾക്ക് 2025 ക്ലബ് ഫുട്ബോൾ ലോകകപ്പിലേക്ക് നേരിട്ട് പ്രവേശനം നേടും. 2021 യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി, 2022 ലെ റയൽ മാഡ്രിഡ് ഇപ്രവിശ്യത്തെ മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾ നേരിട്ട് യുറോപ്പിൽ നിന്നും 2025ലേക്കുള്ള ടൂർണമെന്റിലേക്ക് നേരിട്ട് യോഗ്യത നേടി. നേരത്തെ ഏഴ് ടീമുകളെ വെച്ചായിരുന്നു ഫിഫ് ക്ലബ് ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിച്ചിരുന്നത്. അത് 2023 മുതൽ സംഘടിപ്പിക്കുന്നത് നിർത്തലാക്കി.
അതേസമയം 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിനായിട്ടുള്ള വോട്ടെടുപ്പ് നടത്തുന്നത് ഫിഫ നീട്ടിവെച്ചു. 2024 ബാങ്കോക്കിൽ വെച്ച് നടക്കുന്ന ഫിഫ കോൺഗ്രസിലാകും തിരഞ്ഞെടുപ്പ് ഉണ്ടാകുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...