Tokyo : ടോക്കിയോ ഒളിമ്പിക്സിൽ (Tokyo Olympics 2020) ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതകളുടെ ബോക്സിങിൽ ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹെയ്ന് (Lovlina Borgohain) വെങ്കലം. സെമിയിൽ ലോക ഒന്നാം റാങ്കുകാരിയായ തുർക്കി താരത്തോട് തോറ്റെങ്കിലും താരം നേരത്തെ തന്നെ വെങ്കലം ഉറപ്പിക്കുകയായിരുന്നു. വനിതകളുടെ വെൽറ്റർ വെയ്റ്റ് സെമി ഫൈനൽ മത്സരത്തിൽ ലവ്ലിനാ 5-0ത്തിനായിരുന്നു തർക്കി താരം ബുസെനാസ് സുർമെലെനിയോട് തോറ്റത്
ബോക്സിങിൽ ഇന്ത്യക്കായി മൂന്നാമത്തെ മെഡൽ നേടുന്ന താരമാണ് ലവ്ലിന. നേരത്തെ ബോക്സിങിൽ വിജേന്ദർ സിങും മേരി കോമുമാണ് ഇന്ത്യക്കായി വെങ്കലം നേടിട്ടുള്ളത്. വിജേന്ദർ 2008ലും മേരി കോം 2012ലുമാണ് ഇതിന് മുമ്പ് ഒളിമ്പിക്സിൽ ഇന്ത്യയുടെ ബോക്സിങിലെ മെഡൽ നേട്ടം.
ഇതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം മൂന്നായി ഉയർന്നു. വെയ്റ്റിലിഫ്റ്റിങിൽ മീരബായി ചനു, ബാഡ്മിന്റണിൽ പിവി സിന്ധു എന്നിവരാണ് ഇന്ത്യക്കായി മെഡൽ നേടിയ മറ്റ് താരങ്ങൾ
സെമിയിലെ മൂന്ന് റൗണ്ടിലും തർക്കി താരത്തിന്റെ ആധിപത്യമായിരുന്നു. ലവ്ലിന ലോക ഒന്നാം നമ്പർ താരത്തെ നേരിടുകയാണെന്ന് ശങ്കിക്കാതെ തന്നെയാണ് ആക്രമിച്ചത്. എന്നിരുന്നാലും ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുക്കുന്ന താരത്തിന് വെങ്കലം കൊണ്ട് തൃപ്തിപെടേണ്ടി വന്നു.
ALSO READ : Tokyo Olympics 2020: വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് വെങ്കലം, യശസ്സുയര്‍ത്തി PV Sindhu
ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ രണ്ട് തവണ വെങ്കലം നേടിട്ടുള്ള 23കാരിയായ ലവ്ലിന ആദ്യമായിട്ടാണ് ഒളിമ്പിക്സിൽ യോഗ്യത സ്വന്തമാക്കുന്നത്. കൂടാതെ അസമയിൽ നിന്നും ആദ്യമായി ഒളിമ്പിക്സിന് യോഗ്യത നേടുന്ന വനിതാ താരവും കൂടിയാണ് ലവ്ലിന
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...