Vastu tips: ഈ വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ സര്‍വ്വനാശം...!

ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന വീട് എല്ലാവരുടെയും ആഗ്രഹമാണ്. ഇതിനായി നാം പല വസ്തുക്കളും വീട്ടില്‍ സൂക്ഷിക്കാറുണ്ട്. എന്നാല്‍, ഇതില്‍ വാസ്തു നോക്കാന്‍ പലപ്പോഴും നാം ഓര്‍മ്മിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

 

Vastu tips for home: ചില വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ദോഷമായി മാറും. ഇത് വീട്ടില്‍ പല തരത്തിലുള്ള അസ്വാരസ്യങ്ങള്‍ക്കും അഭിപ്രായ ഭിന്നതകള്‍ക്കുമെല്ലാം വഴി വെയ്ക്കും. അതിനാല്‍ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. അത് എന്തെല്ലാമാണെന്ന് നോക്കാം. 

1 /6

1. പഴയ പാത്രങ്ങള്‍ : മിക്ക വീടുകളിലും പഴയ പാത്രങ്ങള്‍ കാണാറുണ്ട്. ഇത്തരത്തില്‍ പഴയ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ദോഷം ചെയ്യും. പഴയ പാത്രങ്ങളിലെ പൊടിയും മണ്ണുമെല്ലാം വീട്ടിലേയ്ക്ക് നെഗറ്റീവ് എനര്‍ജിയെ വിളിച്ചുവരുത്തും. ഇത് കാരണം വീട്ടില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി തന്നെ ഉടലെടുത്തേക്കാം.   

2 /6

2. തുരുമ്പിച്ച പൂട്ട് : തുരുമ്പെടുത്ത പൂട്ടുകള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം അശുഭകരമാണ്. നന്നായി പ്രവര്‍ത്തിക്കുന്ന പൂട്ട് ഭാഗ്യത്തിന്റെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. തുരുമ്പിച്ച പൂട്ട് നിര്‍ഭാഗ്യത്തെ ക്ഷണിച്ച് വരുത്തും. ഇത് നിങ്ങളുടെ കരിയറിനെ വരെ ബാധിച്ചേക്കാം.   

3 /6

3. പഴയ ക്ലോക്ക് : ഓടാത്ത പഴയ ക്ലോക്ക് നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ അത് ഒഴിവാക്കുക. പ്രവര്‍ത്തനം നിലച്ച ക്ലോക്ക് ഒരു വ്യക്തിയുടെ ജീവിത പുരോഗതിയെയും നിശ്ചലമാക്കും. നല്ല സമയം വരുന്നതിനെ തടയുകയാണ് കേടായ ക്ലോക്കുകള്‍ ചെയ്യുക എന്നാണ് പറയപ്പെടുന്നത്.   

4 /6

4. പൊട്ടിയ വിഗ്രഹങ്ങള്‍ : ദേവീ ദേവന്‍മാരുടെ പൊട്ടിയതോ പഴയതോ ആയ വിഗ്രഹങ്ങള്‍ വീടുകളില്‍ സൂക്ഷിക്കാന്‍ പാടില്ല. വിഗ്രഹങ്ങള്‍ക്ക് പുറമെ ഇത്തരം ചിത്രങ്ങളും വീടുകളില്‍ സൂക്ഷിക്കരുത്. എത്രയും വേഗത്തില്‍ ഇവ വീട്ടില്‍ നിന്ന് നീക്കം ചെയ്യണം. കുഴിച്ചിടുകയോ വെള്ളത്തില്‍ ഒഴുക്കി വിടുകയോ ചെയ്യുന്നതാണ് നല്ലത്.   

5 /6

5. കള്ളിമുള്‍ച്ചെടി : വീട് അലങ്കരിക്കാന്‍ പലരും ഉപയോഗിക്കാറുള്ള ഒന്നാണ് കള്ളിമുള്‍ച്ചെടി. എന്നാല്‍ ഇത് അബദ്ധത്തില്‍ പോലും വീടുകളില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത ഒന്നാണ്. ഈ ചെടി വളരുമ്പോള്‍ അതിലെ മുള്ളുകളും വളരാന്‍ തുടങ്ങും. ഇത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കും. അതിനാല്‍ വീട്ടില്‍ ഈ ചെടിയുണ്ടെങ്കില്‍ അത് ഇന്ന് തന്നെ മാറ്റുക.

6 /6

6. നെഗറ്റീവ് ആർട്ട് വർക്കുകൾ / പെയിന്റിം​ഗുകൾ : നെ​ഗറ്റീവ് ആർട്ട് വർക്കുകളോ പെയിന്റിം​ഗുകളോ വീടുകളിൽ സൂക്ഷിക്കാൻ പാടില്ല. ഇവയ്ക്ക് ഒരു സ്ഥലത്തെ ഊർജ്ജത്തെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. നിഷേധാത്മക വികാരങ്ങൾ ഉണർത്തുന്നതോ അക്രമത്തിൻ്റെയും ദുഃഖത്തിൻ്റെയും രംഗങ്ങൾ ചിത്രീകരിക്കുന്ന കലാസൃഷ്ടികളോ ചിത്രങ്ങളോ വീടുകളിൽ നിന്ന് ഒഴിവാക്കുക. ഇത് നിങ്ങളുടെ ഊർജ്ജത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങളുടെ വീട്ടിലെ മൊത്തത്തിലുള്ള പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്ന കലാസൃഷ്ടികൾ തിരഞ്ഞെടുക്കുക.  

You May Like

Sponsored by Taboola