Chaturgrahi Yoga 2025: ഫെബ്രുവരി 26നാണ് മഹാശിവരാത്രി. ജ്യോതിഷപരമായും ഏറെ പ്രധാന്യമുള്ള ദിവസമാണിത്. ഈ ദിവസം നാല് ഗ്രഹങ്ങളുടെ സംയോഗമാണ് സംഭവിക്കാൻ പോകുന്നത്.
സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശനി എന്നീ നാല് ഗ്രഹങ്ങള്‍ കുംഭം രാശിയിൽ ഒന്നിച്ചെത്തുന്ന അപൂർവ സംഗമമാണ് നടക്കുക. 5 രാശികൾക്കാണ് ഇതിന്റെ നേട്ടം ഉണ്ടാകുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പുരോഗതിയുണ്ടാകും. പങ്കാളിത്ത ബിസിനസിലൂടെ ലാഭമുണ്ടാകും. തൊഴിൽ ചെയ്യുന്നവർക്കും ഏറെ ഗുണകരമായ സമയമാണിത്. വിദേശ യാത്രയ്ക്ക് അവസരമുണ്ടാകും. മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമയം അനുകൂലമാണ്.
കര്‍ക്കടകം രാശിക്കാര്‍ക്ക് ചതുർഗ്രഹി യോഗം അനുകൂലമാണ്. ബിസിനസിൽ വലിയ ലാഭമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പങ്കാളിത്ത ബിസിനസ് ഒഴിവാക്കുക. നിയമപരമായുള്ള കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂല വിധിയുണ്ടാകും. കരിയറിലും ബിസിനസിലും പുരോഗതിയുണ്ടാകും.
ചിങ്ങം രാശിക്കാർക്ക് പുതിയ ബിസിനസ് ആരംഭിക്കാൻ അനുകൂല സമയമാണിത്. പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യത. വിദ്യാർത്ഥികൾക്കും അനുകൂലമായ കാലമാണിത്. മംഗളകരമായ കാര്യങ്ങൾ നടക്കും. ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാൻ ഈ കാലയളവിൽ സാധിക്കും.
തുലാം രാശിക്കാർക്ക് ചതുർഗ്രഹി യോഗത്തിലൂടെ ബിസിനസിൽ വലിയ നേട്ടങ്ങളുണ്ടാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ തേടിയെത്തും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിറയും.
മകരം രാശിക്കാര്‍ക്ക് തൊഴിൽരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ചതുർഗ്രഹി യോഗത്തിലൂടെ ബിസിനസിൽ നേട്ടങ്ങൽ കൊയ്യും. എതിരാളികളെ പരാജയപ്പെടുത്തി വിജയം കൈവരിക്കും. നിയമകാര്യങ്ങളിൽ വിജയ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. പങ്കാളിത്ത ബിസിനസിൽ നേട്ടമുണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)