Stock Market Prediction: തിങ്കളാഴ്ച്ച സ്റ്റോക്ക് മാർക്കറ്റിൽ നേട്ടമുണ്ടാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ....

ജനുവരി 13 തിങ്കളാഴ്ച ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ.

ഇന്ത്യൻ ഓഹരി വിപണി സൂചികകൾ വെള്ളിയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്.

1 /7

ബി.എസ്.ഇ മിഡ്ക്യാപ് സൂചിക 1.2 ശതമാനവും സ്മാൾക്യാപ് സൂചിക 2.4 ശതമാനവും താഴ്ന്നു.   

2 /7

വെള്ളിയാഴ്ച്ച നിഫ്റ്റിയിൽ വലിയ അസ്ഥിരതകൾ പ്രകടമായതായി റിപ്പോ‍ർട്ട്. മൂന്നാം പാദഫലപ്രഖ്യാപന സീസൺ ആരംഭിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ കൂടുതൽ ചാഞ്ചാട്ടങ്ങൾക്ക് സാധ്യതയുണ്ട്.  

3 /7

ട്രെൻഡ് റിവേഴ്സലിനുള്ള വ്യക്തമായ സൂചനകൾ ലഭിക്കുന്നതു വരെ, പ്രത്യേകിച്ച് ബാങ്ക് ഇൻഡെക്സിൽ റീബൗണ്ട് അവസരങ്ങൾ ഷോർട്ട് ചെയ്യാൻ പ്രയോജനപ്പെടുത്താവുന്നതാണ്.  

4 /7

വെള്ളിയാഴ്ച്ച നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആകെ 2,910 ഓഹരികൾ ട്രേഡ് ചെയ്യപ്പെട്ടു. ഇവയിൽ 552 ഓഹരികൾ നേട്ടത്തിലും, 2,287 ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസിങ് നടത്തിയത്.   

5 /7

ടി.ടി.എസ്, എൽ.ടി.ഐ മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, എച്ച്.സി.എൽ.ടെക്, വിപ്രോ, ഇൻഫോസിസ്, പെഴ്സിസ്റ്റന്റ്, ആരതി ഇൻഡസ്ട്രീസ്, ഐ.ആർ.സി.ടി.സി, നാൽകോ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ ഓഹരികൾ.  

6 /7

ടാറ്റ എൽക്സി, ആ‍ർ.ഇ.സി, കല്യാൺ ജ്വല്ലേഴ്സ്, ശ്രീറാം ഫിനാൻസ്, ഹഡ്കോ, ഒബറോയ് റിയൽറ്റി, വൺ 97 പേടിഎം, നവീൻ ഫ്ലൂറിൻ, മാക്സ് ഹെൽത്ത് കെയ‍ർ,  ഭെൽ എന്നിവ നഷ്ടമുണ്ടാക്കി.  

7 /7

ഡോളറിനെതിരായ വിനിമയ മൂല്യത്തിൽ രൂപ 0.16% താഴ്ന്ന് 85.02 എന്ന നിലവാരത്തിലാണ്.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക.)

You May Like

Sponsored by Taboola