Foods For Hair Growth: മുടി കൊഴിച്ചിലാണോ പ്രശ്നം? ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ...

തലമുടി കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. 

പല കാരണങ്ങളാൽ മുടി കൊഴിച്ചിൽ ഉണ്ടാകാം. തെറ്റായ ആഹാരശീലങ്ങള്‍, മാനസികാവസ്ഥ, ജീവിതരീതി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളിതാ...

1 /6

പയറുവർഗങ്ങളിൽ പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.  

2 /6

സിങ്ക്, പ്രോട്ടീൻ എന്നിവയുടെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ വിറ്റാമിന്‍ ബി അഥവാ ബയോട്ടിനും മുട്ടയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടിയുടെ വളർച്ചയ്ക്ക് സഹായിക്കും.   

3 /6

മധുരക്കിഴങ്ങ് തലമുടിക്ക് ഏറെ ഗുണകരമായ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. അതിനാൽ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.   

4 /6

ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ നട്‌സും വിത്തുകളും കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.   

5 /6

സിങ്കും വിറ്റാമിനുകളും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

6 /6

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola