ഈ വർഷം 2025 ജനുവരി 14ന് ആണ് മകരസംക്രാന്തി. സൂര്യൻ ധനു രാശിയിൽ നിന്ന് മകരത്തിലേക്ക് പ്രവേശിക്കുന്ന സമയമാണ് മകരസംക്രാന്തി ആഘോഷിക്കുന്നത്.
പഞ്ചാംഗം അനുസരിച്ച് ഈ വർഷം 2025 ജനുവരി 14ന് ആണ് മകരസംക്രാന്തി. മൂന്ന് തരത്തിലുള്ള ശുഭകരമായ കാര്യങ്ങളാണ് ഈ വർഷം മകരസംക്രാന്തി ദിനത്തിൽ സംഭവിക്കുന്നത്.
ഈ മകരസംക്രാന്തി ദിനത്തിലെ ശുഭയോഗം മൂന്ന് രാശിക്കാർക്കാണ് വലിയ ഭാഗ്യം കൊണ്ടുവരുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് ഭാഗ്യം ഉണ്ടാകുന്നതെന്ന് അറിയാം.
മകരസംക്രാന്തി ദിനത്തിൽ കർക്കിടക രാശിക്കാർക്ക് ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. സമ്പത്ത് വർധിക്കും. തൊഴിൽ രംഗത്ത് മാറ്റങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജീവിതം സന്തോഷമുള്ളതാകും. ബിസിനസ് ആരംഭിക്കുന്നതിനും മികച്ച സമയമാണ്.
തുലാം രാശിക്കാർക്ക് മകരസംക്രാന്തി ദിനത്തിൽ പല അനുകൂല മാറ്റങ്ങളും സംഭവിക്കുന്നു. ജീവിതത്തിൽ ശുഭകരമായ പല കാര്യങ്ങളും നടക്കും. ധനം സമ്പാദിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. ബിസിനസിൽ പുരോഗതിയുണ്ടാകും. ആരോഗ്യം മികച്ചതാകും.
മീനം രാശിക്കാർക്ക് ഈ വർഷത്തെ മകരസംക്രാന്തി ശുഭകരമാണ്. കർമ്മരംഗത്ത് ഉയർച്ചയുണ്ടാകും. ശമ്പളം വർധിക്കും. അനുകൂലമായ പലനേട്ടങ്ങളും ഉണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസിൽ ഇരട്ടി ലാഭം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)