Mangal Gochar 2023: ഗ്രഹാധിപനായ ചൊവ്വ ഇപ്പോൾ ഇടവം രാശിയിലാണ് സഞ്ചരിക്കുന്നത്. 2023 മാർച്ച് 13ന് ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കും. അടുത്ത 68 ദിവസം ചൊവ്വ മിഥുനം രാശിയിൽ തുടരും. മിഥുനരാശിയിൽ ചൊവ്വ നിൽക്കുന്നത് നവപഞ്ചമയോഗഫലമാണ്. ഈ സമയത്ത്, സൂര്യനും വ്യാഴവും രാശി മാറ്റുന്നു. ചൊവ്വ സംക്രമണം ചിലർക്ക് വളരെ ശുഭകരമാണ്. ചൊവ്വ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നോക്കാം...
മേടം: ചൊവ്വയുടെ സംക്രമണം മേടരാശിയിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നു. ഇക്കൂട്ടർക്ക് ആത്മവിശ്വാസം വർധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും. കരിയറിൽ ശക്തമായ നേട്ടങ്ങൾ കാണുന്നു. മത്സര പരീക്ഷകളിൽ വിജയം നേടാൻ സാധിക്കും. പിതാവിൽ നിന്ന് പിന്തുണ ലഭിക്കും.
മിഥുനം: ചൊവ്വ മിഥുന രാശിയിൽ പ്രവേശിക്കുന്നതോടെ ഈ രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. വസ്തുവകകളിൽ നിന്ന് ലാഭം ഉണ്ടാകും. പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ നേട്ടമുണ്ടാകും. ബഹുമാനം ലഭിക്കും.
ചിങ്ങം: ചിങ്ങം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ശക്തമായ നേട്ടമുണ്ടാകും. പഴയ നിക്ഷേപം ലാഭകരമാകും. പണം നിക്ഷേപിക്കാൻ അനുകൂല സമയമാണ്. ശമ്പളം വർധിക്കും. പുതിയ വരുമാന സ്രോതസുകൾ വന്നുചേരും. നിയമപരമായ കാര്യങ്ങളിൽ വിജയിക്കാൻ കഴിയും.
കന്നി: ചൊവ്വയുടെ സംക്രമണത്തോടെ കന്നിരാശിക്ക് സ്ഥാനക്കയറ്റം ലഭിക്കും. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. ആത്മവിശ്വാസം വർധിക്കും. വിവാദങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.
മകരം: ചൊവ്വയുടെ സംക്രമം മകരം രാശിക്കാർക്ക് അനുകൂലമായ നേട്ടങ്ങൾ നൽകുന്നു. ആഗ്രഹിക്കുന്ന ജോലി നിങ്ങൾക്ക് ലഭിക്കും. ചെലവ് വർധിക്കും. കരിയറിൽ ഇത് അനുകൂല സമയമാണ്. ധനലാഭത്തിനും സാധ്യതയുണ്ട്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)