Lakhimpur Kheri: ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച് രാഹുലും പ്രിയങ്കയും - ചിത്രങ്ങൾ

ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്. 

ലഖിംപൂർ സംഘർഷത്തിൽ (Lakhimpur Violence) കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിച്ച് കോൺഗ്രസ് നേതാക്കളായ (Congress Leaders) രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൊല്ലപ്പെട്ട ലവ്പ്രീത് സിങ്ങിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. ലവ്പ്രീത് സിങ്ങിന്റെ രക്ഷിതാക്കളെ രാഹുലും (Rahul Gandhi) പ്രിയങ്കയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്ക് വച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് രാഹുൽ ഗാന്ധിയും സംഘവും ലഖ്നൗ വിമാനത്താവളത്തിൽനിന്ന് ലഖിംപുർ ഖേരിയിലെത്തിയത്. സിതാപുരിലെത്തിയ രാഹുൽ ഗാന്ധി അവിടെനിന്ന് പ്രിയങ്കാ ഗാന്ധിക്കൊപ്പമാണ് (Priyanka Gandhi) ലഖിംപുർ ഖേരിയിലേക്കു പോയത്. 

1 /5

Credits: Rahul Gandhi Instagram

2 /5

Credits: Rahul Gandhi Instagram

3 /5

Credits: Rahul Gandhi Instagram

4 /5

Credits: Rahul Gandhi Instagram

5 /5

Credits: Rahul Gandhi Instagram

You May Like

Sponsored by Taboola