Juices for weight loss: ശരീരഭാരം കുറയ്ക്കാൻ ഇനി പട്ടിണി കിടക്കേണ്ട; ഈ ജ്യൂസുകൾ പതിവാക്കൂ....

 ശരീരഭാരം കുറയ്ക്കുന്നതിന്  വ്യായാമത്തോടൊപ്പം കൃത്യമായ ഡയറ്റും പിന്തുടരേണ്ടത് അത്യാവശ്യമാണ്. 

ശരീരഭാരം കുറയ്ക്കാൻ കഴിയാത്തത് പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇതിനായി വ്യായാമത്തോടൊപ്പം കൃത്യമായ ഡയറ്റും പിന്തുടരേണ്ടത് അത്യാവശ്യമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങൾ ഇതാ....

1 /6

ശരീരത്തില്‍ കലോറിയുടെ അളവ് കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും ഗ്രീൻ ടീ നല്ലതാണ്. ആന്റിഓക്സിഡന്റുളാൽ സമ്പന്നമായ ഗ്രീന്‍ ടീ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിച്ച് ഭാരം കുറയ്ക്കുന്നു.

2 /6

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പിനെ നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ബീറ്റ്റൂട്ട് ജ്യൂസ് ഗുണം ചെയ്യും.

3 /6

വെള്ളവും നാരുകളും അടങ്ങിയ വെള്ളരിക്ക കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ്. അതിനാല്‍ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

4 /6

തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തനിൽ കലോറി കുറവാണ്. നിർജ്ജലീകരണം ഒഴിവാക്കാനും ഇവ ഉത്തമം.

5 /6

കലോറി വളരെ കുറവും വിറ്റമിൻ ഡി ധാരാളം അടങ്ങിയതുമായ പഴവർ​ഗമാണ് കിവി. കൊഴുപ്പിനെ പുറന്തള്ളാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കിവി ജ്യൂസ് സഹായിക്കും.

6 /6

എൻസൈമായ ബ്രോമെലൈനിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണ സ്രോതസ്സാണ് പൈനാപ്പിൾ. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പൈനാപ്പിൾ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്താം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola