വര്‍ദ്ധിക്കുന്ന ശരീരഭാരം കുറയ്കാന്‍ കഠിനാധ്വാനം ചെയ്യുന്ന ആളുകളെ ഒരു പക്ഷേ നിങ്ങള്‍ക്ക് പരിചയമുണ്ടാകാം... എന്നാല്‍, നിങ്ങക്കറിയുമോ? ശരീരത്തിലെ കൊഴുപ്പ് അലിയിച്ചു കളയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്ക് അടുക്കളയില്‍ നിന്നും സുലഭമായി ലഭിക്കും എന്നത്...! ഇത്തരം പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി വര്‍ദ്ധിക്കുന്ന ശരീരഭാരം എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും. അത്തരത്തിലുള്ള ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം....
അടുക്കളയില്‍ സാധാരണയായി കാണപ്പെടുന്ന വെളുത്തുള്ളിക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ഒരു വ്യക്തിയെ ആരോഗ്യമുള്ളതാക്കാനും വെളുത്തുള്ളിക്ക് സാധിക്കും. ആന്റി-ഒബെസിറ്റി ഗുണങ്ങള്‍ വെളിത്തുള്ളിയില് കാണാം. വെറും വയറ്റില്‍ വെളുത്തുള്ളിയുടെ ഒന്ന് രണ്ട് ചെറിയ അല്ലികള്‍ കഴിയ്ക്കുന്നത് ഉത്തമമാണ്.
പൊണ്ണത്തടി കുറയ്ക്കാന്‍ കറുവാപ്പട്ട ഏറെ ഉത്തമമാണ്. കറുവാപ്പട്ടയില്‍ കൊഴുപ്പിന്റെ അംശം തീരെയില്ല. അതിനാല്‍, കറുവാപ്പട്ട ഉപയോഗിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും. ഭക്ഷണത്തിലോ അല്ലെങ്കില്‍ കറുവാപ്പട്ട ഇട്ട് വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്നതിലൂടെയോ ഇതിന്റെ പ്രയോജനം നേടാവുന്നതാണ്.
പനീര്‍ കഴിയ്ക്കുന്നത് ശരീര ഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍, പരിമിതമായ അളവില്‍ ദിവസവും പനീര്‍ കഴിയ്ക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിയ്ക്കാന്‍ സാധിക്കും.
അവോക്കാഡോ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അവോക്കാഡോയിൽ നാരുകളും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായകമാണ്. അവോക്കാഡോയില്‍ കലോറിയുടെ അളവും വളരെ കുറവാണെന്ന് നമുക്ക് പറയാം. അത്തരമൊരു സാഹചര്യത്തിൽ, കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ ഇത് ഉള്‍പ്പെടുത്താം.
തൈര് പതിവായി കഴിയ്ക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. തൈര് കഴിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാൻ സാധിക്കും. മാത്രമല്ല, അതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും കാൽസ്യവും ആരോഗ്യത്തിന് ഉപയോഗപ്രദമാണ്. സ്ഥിരമായി തൈര് കഴിക്കുന്ന ഒരാള്‍ക്ക് തന്റെ ശരീരഭാരം നിയന്തിച്ച് നിര്‍ത്താന്‍ സാധിക്കും.