Mint Tea Health Benefits : കഫീൻ രഹിതമായ ചായ ഉത്പനമാണ് പുതിന ടീ. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു.
പുതിന ചായക്ക് ദഹനസംബന്ധമായ അസ്വസ്ഥതകൾ ശമിപ്പിക്കാനുള്ള കഴിവുണ്ട്.
പുതിനയുടെ സ്വാഭാവിക ആന്റിമൈക്രോബയൽ ഗുണങ്ങൾ വായ് നാറ്റത്തെ ചെറുക്കാൻ സഹായിക്കും.
പുതിനയിലടങ്ങിയിരിക്കുന്ന മെന്തോൾ തലവേദനയും മൈഗ്രേനും കുറയ്ക്കാൻ സഹായിക്കും.
ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ പുതിനയിലുണ്ട്.
ചർമ്മത്തിന്റെ ആരോഗ്യം മികച്ചതാക്കാൻ പുതിനയില ചായ മികച്ചതാണ്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കാൻ സഹായിക്കും.