Solar Eclipse 2023: 2023-ലെ ആദ്യ സൂര്യഗ്രഹണം ഏപ്രിൽ 20ന് ആണ്. രാവിലെ 7.4ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29-ന് ഗ്രഹണം അവസാനിക്കും. ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല. ജ്യോതിഷത്തിൽ ഗ്രഹണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ഗ്രഹണം നാല് രാശികളെ പ്രതികൂലമായി ബാധിക്കും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മേടം: സൂര്യഗ്രഹണം മേടം രാശിക്കാരെ പ്രതികൂലമായി ബാധിക്കുന്നു. കരിയറിൽ നിരവധി പ്രശ്നങ്ങൾ നേരിടാം. സമ്മർദ്ദം ഉണ്ടാകും.
കന്നി: ഈ രാശിക്കാർക്ക് സൂര്യഗ്രഹണം ശുഭകരമല്ല. വിവാദങ്ങളിൽ അകപ്പെടാനുള്ള സാധ്യതയുണ്ട്. തൊഴിൽ, ബിസിനസ് എന്നിവയിൽ നഷ്ടം നേരിടേണ്ടിവരും.
ചിങ്ങം: നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ഉണ്ടാകണമെന്നില്ല. ആരോഗ്യം മോശമായേക്കാം. കരിയറിൽ തടസ്സങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ കനത്ത നഷ്ടം നേരിടേണ്ടിവരും.
മകരം: സൂര്യഗ്രഹണം മകരം രാശിക്കാരെ മോശമായി ബാധിക്കും. ചെലവുകൾ ഗണ്യമായി വർധിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ധനനഷ്ടം ഉണ്ടാകാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)