മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ദിവസവും മദ്യപിക്കുന്നവരും ആഘോഷ പരിപാടികളില്‍ മാത്രം മദ്യപിക്കുന്നവരുമെല്ലാം നമുക്ക് ചുറ്റിനുമുണ്ട്.
Alcohol health issues: മദ്യപാനം അധികമായാല്‍ അത് ശരീരത്തെ ദോഷകരമായി ബാധിക്കും. മദ്യം കരളിന്റെ പ്രവര്‍ത്തനത്തെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക.
മദ്യപാനം നിര്‍ത്താന്‍ സമയമായെങ്കില്‍ ശരീരം തന്നെ ചില സൂചനകള്‍ നല്‍കും.
വയര്‍ വീര്‍ക്കും: മദ്യപാനം അമിതമാകുന്നതിന്റെ പ്രധാന ലക്ഷണമാണ് വയര്‍ വീര്‍ക്കല്‍. വയര്‍ വീര്‍ക്കുന്നതിന്റെ പ്രധാന കാരണം അത് നിങ്ങളുടെ ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു എന്നാണ്.
പതിവായി രോഗങ്ങള്‍: അമിതമായി മദ്യം കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദോഷകരമായി ബാധിക്കും. ഇതുവഴി പതിവായി രോഗങ്ങള്‍ പിടിപെടും. ഇടയ്ക്കിടെ ആശുപത്രികളില്‍ കയറി ഇറങ്ങേണ്ടി വരും.
ഉറക്കമില്ലായ്മ: മദ്യപാനം ഉറക്കത്തെ ബാധിക്കും. മദ്യപിച്ചതിന് ശേഷം ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ മദ്യപാനം നിര്‍ത്താന്‍ സമയമായി എന്ന് തിരിച്ചറിയുക. സ്ലീപ്പിംഗ് സൈക്കിളിന്റെ താളം തെറ്റുന്നത് പല വിധ രോഗങ്ങള്‍ക്കും കാരണമാകും.
ചര്‍മ്മ പ്രശ്‌നങ്ങള്‍: അമിതമായി മദ്യം കഴിക്കുന്നവരുടെ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇത് ചര്‍മ്മത്തെ കൂടുതല്‍ സെന്‍സിറ്റീവാക്കുകയും അതുവഴി വിവിധ തരത്തിലുള്ള ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുകയും ചെയ്യും.
ദന്ത പ്രശ്‌നങ്ങള്‍: അമിതമായി മദ്യം കഴിക്കുനന്നത് പല്ലുകളുടെ ആരോഗ്യം നശിപ്പിക്കും. മദ്യം പല്ലിലെ ഇനാമലിനെ ദോഷകരമായി ബാധിക്കും.