Ardhakendra Yoga: ജോലിയിലും കരിയറിലും ആഗ്രഹിച്ച മാറ്റങ്ങള്‍; അർദ്ധകേന്ദ്ര യോ​ഗത്താൽ ഇവരുടെ ഭാ​ഗ്യകാലം തുടങ്ങുന്നു

ഇന്ന് മകര സംക്രാന്തിയാണ്. ഈ ദിവസം 30 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിലധികം ശുഭയോഗങ്ങളുടെ സംയോഗമുണ്ടാകുകയാണ്. അതിൽ സവിശേഷമായ ഒന്നാണ് അര്‍ദ്ധകേന്ദ്ര യോഗം. 

 

1 /6

രാവിലെ 8.37ന് വ്യാഴവും ചൊവ്വയും പരസ്പരം 45 ഡിഗ്രി കോണളവില്‍ എത്തുകയും അവിടെ അര്‍ദ്ധകേന്ദ്ര യോഗം രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. വ്യാഴം ഇടവം രാശിയിലും ചൊവ്വ കര്‍ക്കടകം രാശിയിലുമാണ് സ്ഥിതി ചെയ്യുന്നത്. നാല് രാശിക്കാർക്കാണ് ഇതിന്റെ മഹത്തായ നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്.   

2 /6

മേടം രാശിക്കാർക്ക് അര്‍ദ്ധകേന്ദ്ര യോഗത്തിലൂടെ എല്ലാ മേഖലയിലും വിജയമുണ്ടാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ജോലിയിലും ബിസിനസിലും നല്ല സമയമാണ്. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ബിസിനസ് തുടങ്ങാൻ അനുകൂല സമയമാണ്. ആരോ​ഗ്യം തൃപ്തികരമായിരിക്കും.   

3 /6

കര്‍ക്കിടകം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷങ്ങൾ നിറയും. കഠിനാധ്വാനത്തിന് ഫലമുണ്ടാകും. ജോലിയിലും കരിയറിലും ആഗ്രഹിച്ച മാറ്റങ്ങള്‍ സ്വന്തമാക്കാൻ സാധിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.   

4 /6

ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥാനക്കയറ്റത്തിനും അവസരമുണ്ടാകും. കരിയറിൽ വലിയ മാറ്റങ്ങൾ സംഭവിക്കും. ബിസിനസിൽ ലാഭം നേടുകയും കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്യും.   

5 /6

തുലാം രാശിക്കാര്‍ക്ക് അര്‍ദ്ധകേന്ദ്ര യോഗം ഗുണകരമായ ഫലങ്ങൾ നൽകും. ജീവിതത്തിന്റെ വിവിധ മേഖലകളിൽ നേട്ടങ്ങളുണ്ടാകും. ജോലിസംബന്ധമായ യാത്രകൾ വേണ്ടി വരും. പ്രണയജീവിതം സന്തോഷകരമാകും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola