Thankam Movie OTT Update : ബിജു മേനോന്റെ തങ്കം ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എപ്പോൾ, എവിടെ കാണാം?

Thankam Movie OTT Update : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്.  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഫെബ്രുവരി 20 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും.

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 02:51 PM IST
  • ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്.
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഫെബ്രുവരി 20 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും.
  • ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.
Thankam Movie OTT Update : ബിജു മേനോന്റെ തങ്കം ഉടൻ ഒടിടിയിലേക്ക് എത്തുന്നു? എപ്പോൾ, എവിടെ കാണാം?

ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഉടൻ ഒടിടിയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ് . റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഫെബ്രുവരി 20 മുതൽ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിക്കും.   ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിൻറെ ഒടിടി റിലീസിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും വന്നിട്ടില്ല.

 ശ്യം പുഷ്കരൻ രചനയിൽ ഒരുക്കിയ ചിത്രം സംവിധാനം ചെയ്തരിക്കുന്നത് സഹീദ് അരാഫത്താണ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്.

ALSO READ: Thankam Movie Review: തങ്കത്തിൽ പൊതിഞ്ഞ സിനിമ; തങ്കം റിവ്യൂ

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ്  ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

 മനോഹരമായിട്ടാണ് സിനിമയുടെ കഥ പോകുന്നത്. രണ്ടാം പകുതിയിൽ പൂർണമായും ഇൻവെസ്റ്റിഗേഷൻ രീതിയിലാണ് സിനിമ പോകുന്നത്. എന്നാൽ സാധാരണ കാണുന്ന ക്ലീഷെ ഇൻവെസ്റ്റിഗേഷനിൽ നിന്ന് വ്യത്യസ്തമായി കഥ മുന്നോട്ട് പോകുന്നുണ്ട്. സിനിമയുടെ അവസാനം കൊണ്ട് എത്തിയ രീതിയും പതിവ് ക്ലീഷേകളെ പൊളിച്ച് അടുക്കുന്നതായിരുന്നു.

പതിവ് പോലെ പ്രകടനങ്ങൾ കൊണ്ട് മിന്നിച്ചിരിക്കുകയാണ് അഭിനേതാക്കൾ. വിനീത് ശ്രീനിവാസൻ, ബിജു മേനോൻ, അപർണ ബാലമുരളി തുടങ്ങിയവരുടെ പ്രകടനങ്ങൾ ഗംഭീരമാണ്. പുതുമുഖങ്ങളായി എത്തിയവരുടെ പ്രകടനങ്ങളും അതി ഗംഭീരമാണ്. ഒരു സസ്പെൻസ് ക്രൈം ത്രില്ലർ എന്ന ജോണറിനോട് 100% നീതി പുലർത്തിയാണ് ചിത്രം പോകുന്നത്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകന് പൂർണ സംതൃപ്തി കൂടി നൽകിക്കൊണ്ടാണ് തീയേറ്ററിൽ നിന്ന് പുറത്തേക്ക് വിടുന്നത്. ഗൗതം ശങ്കറിൻ്റെ സിനിമാട്ടോഗ്രഫിയും ബിജിബാലിൻ്റെ സംഗീതവും ഇഴുകി ചേർന്ന് ഗംഭീരമായി മാറുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News