''Suriya-യെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം'' -ഹിന്ദുമക്കള്‍ കക്ഷി നേതാവ്

സൂര്യയുടെ ഉടമസ്ഥതയിലുള്ള 'അഗരം' ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നും ധര്‍മ്മ പറഞ്ഞു

Last Updated : Sep 21, 2020, 03:05 PM IST
  • ഇത് വിവാദമായതോടെ പാര്‍ട്ടി തന്നെ ധര്‍മ്മയെ തള്ളി രംഗത്തെത്തി.
  • സൂര്യയെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജ്ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപനല്‍കുമെന്നായിരുന്നു ധര്‍മ്മയുടെ പരാമര്‍ശം.
''Suriya-യെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം'' -ഹിന്ദുമക്കള്‍ കക്ഷി നേതാവ്

തമിഴ് ചലച്ചിത്ര താരം സൂര്യ(Suriya)യെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്ന് ഹിന്ദുമക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യയെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ അര്‍ജ്ജുന്‍ സമ്പത്ത് ഒരു ലക്ഷം രൂപനല്‍കുമെന്നായിരുന്നു ധര്‍മ്മയുടെ പരാമര്‍ശം.

സ്വര്‍ണക്കടത്ത്: പിന്നില്‍ തമിഴ് നടന്‍ സൂര്യയും കുടുംബവും -മീരാ മിഥുന്‍

വിദ്യാര്‍ത്ഥികളെയും കുട്ടികളെയും സൂര്യ വഴിതെറ്റിക്കുന്നു എന്നാണ് ധര്‍മ്മയുടെ ആരോപണം. കൂടാതെ സൂര്യയുടെ ഉടമസ്ഥതയിലുള്ള 'അഗരം' ഫൗണ്ടേഷന്‍ തീര്‍ത്തും മോശമായ പ്രസ്ഥാനമാണെന്നും ധര്‍മ്മ പറഞ്ഞു. ഇത് വിവാദമായതോടെ പാര്‍ട്ടി തന്നെ ധര്‍മ്മയെ തള്ളി രംഗത്തെത്തി.

Trailer: പ്രധാനമന്ത്രിയായി മോഹന്‍ലാല്‍, 'കാപ്പാന്‍' സൂര്യ!!

അര്‍ജ്ജുന്‍ സമ്പത്ത് തന്നെയാണ് ഇയാളെ തള്ളി രംഗത്തെത്തിയത്. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നും NEET പരീക്ഷയ്ക്കെതിരായ സൂര്യയുടെ പരാമര്‍ശം അറിവില്ലായ്മയാണെന്നും അര്‍ജ്ജുന്‍ സമ്പത്ത് പറഞ്ഞു. ''അഞ്ച് വയസ് മുതലാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ക്കേണ്ടത് എന്നാണ് തമിഴ്നാട് (Tamil Nadu) സര്‍ക്കാര്‍ പറയുന്നത്. ഒന്നാം ക്ലാസ് മുതലാണ് കുട്ടികള്‍ പഠനം തുടങ്ങേണ്ടത്.'' -ധര്‍മ്മ പറയുന്നു. 

Song Promo: തമിഴ് സുന്ദരിയായി അപര്‍ണ, പിറന്നാള്‍ സ്പെഷ്യലുമായി സൂര്യ!!

കമ്യൂണിസ്റ്റ്, ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നതെന്നും ഇത് സര്‍ക്കാരിനും നിയമങ്ങള്‍ക്കും എതിരാണെന്നും ധര്‍മ്മ പറഞ്ഞു. സൂര്യയെ കോടതി അലക്ഷ്യത്തിനു അറസ്റ്റ് ചെയ്യണമെന്നും എവിടെ വച്ച് സൂര്യയെ കണ്ടാലും ചെരുപ്പൂരി അടിക്കണമെന്നും ധര്‍മ്മ ആഹ്വാനം ചെയ്തു.

Trending News