Priyamani Mustafa marriage: താനും മുസ്തഫ രാജും തമ്മിലുള്ള വിവാഹബന്ധം ഏറെ സുരക്ഷിതമാണെന്ന് നടി Priyamani.വിവാഹത്തെക്കുറിച് മുസ്തഫയുടെ ആദ്യഭാര്യ ആരോപണം ഉന്നയിച്ച അവസരത്തിലാണ് പ്രിയാമണിയുടെ പ്രതികരണം.
"എനിക്കും മുസ്‍തഫയ്ക്കും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചാല്‍, ആശയവിനിമയത്തിനാണ് ഏറ്റവും പ്രാധാന്യം. തീര്‍ച്ഛയായും സുരക്ഷിതമാണ് ഞങ്ങളുടെ ബന്ധം", പ്രിയാമണി (Priyamani) പറഞ്ഞു.
മുസ്തഫ (Mustafa) ഇപ്പോള്‍ യുഎസിലാണ്. അവിടെയാണ് അദ്ദേഹം ജോലി ചെയ്യുന്നത്. ദൂരെയായിരിക്കുമ്പോഴും ദിവസവും പരസ്‍പരം സംസാരിക്കണമെന്നത് ഞങ്ങള്‍ക്കിടയിലുള്ള ഒരു ധാരണയാണ്. അത് എല്ലാ ദിവസവും നടന്നില്ലെങ്കിലും ഒരു ടെക്സ്റ്റ് മെസേജ് എങ്കിലും ഞങ്ങള്‍ പരസ്‍പരം അയക്കാറുണ്ട്. ജോലിത്തിരക്കുള്ള ദിവസമാണെങ്കില്‍ ഒഴിവു കിട്ടുമ്പോള്‍ അദ്ദേഹം എന്നെ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്യാറുണ്ട്. തിരിച്ചും അങ്ങനെതന്നെ. ഏത് ബന്ധത്തിന്‍റെയും അടിസ്ഥാനം ഈ ആശയവിനിമയം തന്നെയാണ്", പ്രിയാമണി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മുസ്‍തഫയും പ്രിയാമണിയും തമ്മിലുള്ള വിവാഹത്തിന് നിയമപരമായി സാധുതയില്ലെന്നാരോപിച്ച് മുസ്തഫയുടെ ആദ്യഭാര്യ ആയിഷ രംഗത്തെത്തിയത്. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്‍റെ രണ്ടാം വിവാഹമാണെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ആദ്യഭാര്യയുടെ ആരോപണം. താനുമായുള്ള വിവാഹബന്ധം മുസ്‍തഫ വേര്‍പെടുത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ പ്രിയാമണിയുമായുള്ള വിവാഹത്തിന് സാധുതയില്ലെന്നും ആദ്യഭാര്യ ആയിഷ ആരോപിച്ചു.
തെന്നിന്ത്യന്‍ താരം പ്രിയാമണിയും മുസ്തഫയും 2017ലാണ് വിവാഹിതരായത്. പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹത്തിന് നാലു വര്‍ഷം കഴിയുമ്പോഴാണ് ആദ്യഭാര്യ അയിഷ ആരോപണവുമായി രംഗത്ത് എത്തുന്നത്. മുസ്തഫ നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല എന്നും അതിനാല്‍ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച് നിയമപരമായ നോട്ടീസ് നൽകി ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോർട്ട്. അതുകൂടാതെ, മുസ്തഫയ്ക്കെതിരെ ഗാര്‍ഹിക പീഡന പരാതിയും നല്‍കിയിട്ടുണ്ട് ആയിഷ.
'മുസ്തഫ ഇപ്പോഴും തന്‍റെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ അവിവാഹിതന്‍ ആണെന്നാണ് മുസ്തഫ കോടതിയെ ധരിപ്പിച്ചത്', അയിഷ പറയുന്നു. മുസ്തഫയ്ക്ക് ആദ്യ ഭാര്യ അയിഷയില്‍ രണ്ട് കുട്ടികളാണ് ഉള്ളത്.
എന്നാല്‍, അയിഷയുടെ ആരോപണങ്ങള്‍നിഷേധിച്ച മുസ്തഫ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക പതിവായി നല്‍കാറുണ്ട് എന്നും പറയുന്നു. കൂടാതെ, ആയിഷ നടത്തുന്നത് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ്എന്നും 2010 മുതൽ താനും അയിഷയും വേര്‍പിരിഞ്ഞു താമസിയ്ക്കുകയായിരുന്നുവെന്നും 2013 ൽ വിവാഹമോചനം നേടിയെന്നും മുസ്തഫ പറഞ്ഞു.
തന്‍റെ രണ്ടാം വിവാഹത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അയിഷ പ്രതികരിച്ചത് സംശയമുയര്‍ത്തുന്നതായും മുസ്തഫ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...