ആ ഒരു റൺസിന് വലിയ വിലയുണ്ടായിരുന്നു. ആ ഒരു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം ആറ് വർഷത്തെ ഇടവേളയ്ക്ക് അവസാനം കുറിച്ചു. രഞ്ജി ക്രിക്കറ്റിന്റെ സെമിയിൽ പ്രവേശിച്ചു. തോൽവിയുടെ വക്കിൽ നിന്നാണ് കേരളം സെമിയിലേക്ക് പൊരുതിക്കയറിയത്.
ക്വാർട്ടറിൽ ജമ്മുകശ്മീരിനോട് സമനില വഴങ്ങിയെങ്കിലും ഒന്നാം ഇന്നിങ്സിൽ നേടിയ ഒരു റൺ ലീഡിന്റെ ബലത്തിലാണ് കേരളം സെമിയിൽ പ്രവേശിച്ചത്. രണ്ട് ഇന്നിങ്സുകളിലും സൽമാൻ നിസാർ നടത്തിയ പോരാട്ടം കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്തായി.
ALSO READ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തം; സെഞ്ച്വറിയടിച്ച് ഹിറ്റ്മാൻ
രണ്ടാം ഇന്നിങ്സിൽ സൽമാനൊപ്പം മുഹമ്മദ് അസറുദ്ദീനും പോരാടി. മുഹമ്മദ് അസറുദ്ദീൻ 118 പന്തിൽ നിന്ന് 67 റൺസും സൽമാൻ 162 പന്തിൽ നിന്ന് 44 റൺസും നേടി പുറത്താകാതെ നിന്നു. ഗുജറാത്താണ് സെമിയിൽ കേരളത്തിന്റെ എതിരാളി. അഹമ്മദാബാദിലാണ് സെമി ഫൈനൽ മത്സരം.
രണ്ടാം സെമിയിൽ മുംബൈയും വിദർഭയും ഏറ്റുമുട്ടും. ഇതിന് മുൻപ് കേരളം 2018-19 സീസണിലാണ് സെമിയിൽ പ്രവേശിച്ചത്. അന്ന് കേരളം വിദർഭയോട് സെമിയിൽ പരാജയപ്പെട്ടു. സ്കോർ: ജമ്മു കശ്മീർ- 280, 399/9 ഡിക്ലയർ. കേരളം: 281, 295/6.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.