"കാക്കിപ്പട"യുടെ ടീസർ പുറത്തിറങ്ങി. നിരഞ്ജ് മണിയൻപിള്ള രാജു, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു ചിത്രമാണ് കാക്കിപ്പടയെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കാക്കിപ്പട. എസ്.വി.പ്രൊഡക്ഷൻസിൻ്റ ബാനറിൽ ഷെജി വലിയകത്താണ് ചിത്രം നിർമിക്കുന്നത്.
പൂർണമായും ത്രില്ലർ രീതിയിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. പോലീസുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ് കാക്കിപ്പട. പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരമാണ് കാക്കിപ്പട.
ALSO READ: At Movie Update : ഡോൺമാക്സ് ചിത്രം 'അറ്റ്' ഉടൻ തിയേറ്ററുകളിലേക്ക്; പുതിയ പോസ്റ്റർ പുറത്തുവിട്ടു
കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ക്രിസ്തുമസ് വിരുന്നായി അണിയിച്ച് ഒരുക്കുന്ന ഈ ചിത്രത്തില്‍ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് (രാഷസൻ ഫെയിം), സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ - സംഭാഷണം. ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ. സംഗീതം - ജാസി ഗിഫ്റ്റ്. എഡിറ്റിംഗ് ബാബു രത്നം.
കലാസംവിധാനം സാബുറാം. മേക്കപ്പ് പ്രദീപ് രംഗൻ. കോസ്റ്റ്യും ഡിസൈൻ ഷിബു പരമേശ്വരൻ. നിശ്ചല ഛായാഗ്രഹണം അജി മസ്ക്കറ്റ്. നിർമ്മാണ നിർവ്വഹണം എസ്.മുരുകൻ.പി ആർ ഒ വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് റെക്സ് ജോസഫ്. ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...