ലോകേഷ് ചിത്രം ലിയോയ്ക്ക് പിന്നാലെ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറും കേരളത്തിലെത്തിക്കുന്നത് ഗോകുലം മൂവീസ് എന്ന് റിപ്പോർട്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപലനാണ് ജയിലറിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. ജയിലറിന്റെ ചിത്രീകരണം പൂർത്തിയായി. രജനികാന്ത്, നെൽസൺ, തമന്ന തുടങ്ങിയവർക്കൊപ്പം സിനിമയുടെ അണിയറപ്രവർത്തകരും ചേർന്ന് കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സൺ പിക്ചേഴ്സ് പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് 10ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മലയാളികൾക്ക് ഏറെ ആവേശം പകരുന്നതായിരുന്നു ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നു എന്ന വാർത്ത. മലയാളം തമിഴ് സിനിമ ആരാധകരെ ഏറ്റവും ആവശേത്തിലാക്കി അപ്ഡേറ്റായിരുന്നു ഇത്. മലയാളം സൂപ്പർ സ്റ്റാറും തമിഴ് സൂപ്പർ സ്റ്റാറും ആദ്യമായിട്ടാണ് ബിഗ് സ്ക്രീനിൽ ഒരുമിക്കുന്നത് എന്ന പ്രത്യേകതയും രജനി ചിത്രത്തിനുണ്ട്. മോഹൻലാലിന് പുറമെ കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തുന്നുണ്ടെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
@GokulamMovies will bring @sunpictures prestigious film, @rajinikanth's #Jailer to Kerala theaters.
First time #thecompleteactor @Mohanlal sharing screens pace with #superstar @rajinikanth
In Cinemas From 10th Aug 2023@Nelsondilpkumar @anirudhofficial pic.twitter.com/8Of22HuBoG
— SreeGokulamMovies (@GokulamMovies) June 8, 2023
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. തമന്നയാണ് നായിക. നെൽസൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രമ്യ കൃഷ്ണനും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പടയപ്പയ്ക്ക് ശേഷം രജനികാന്തും രമ്യയും വീണ്ടും ഒന്നിക്കുന്നതും ജയിലറിന്റെ മറ്റൊരു പ്രത്യേകതയാണ്. മലയാളി താരം വിനായകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
Also Read: Free OTT: കുറഞ്ഞത് 13 ഒടിടികൾ തികച്ചും ഫ്രീ; ജിയോ ഫൈബർ ഞെട്ടിക്കുമെന്ന് പറഞ്ഞാൽ പോരാ...
രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...